
ഈ വർഷം മാർച്ചിലാണ് തമിഴ് നടിയും നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആർട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവുമായിട്ടായിരുന്നു നടിയുടെ വിവാഹനിശ്ചയം. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ നിക്കോളായിയുടെ ലുക്കിനേക്കുറിച്ചും അദ്ദേഹത്തിന്റെ ആദ്യവിവാഹത്തേക്കുറിച്ചുമെല്ലാം മോശം കമന്റുകൾ വന്നിരുന്നു. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വരലക്ഷ്മി.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ ഭാവിവരനേക്കുറിച്ചുള്ള പരിഹാസങ്ങൾക്ക് വരലക്ഷ്മി മറുപടി നൽകിയത്. തന്റെ പിതാവ് ശരത്കുമാർ രണ്ടുതവണ വിവാഹംകഴിച്ചയാളാണെന്നും നെഗറ്റീവ് കമന്റുകളെ ഗൗനിക്കുന്നില്ലെന്നും വരലക്ഷ്മി പറഞ്ഞു.
“എൻ്റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ല. നിക്കിനെക്കുറിച്ച് ആളുകൾ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കണ്ടു. അവൻ എൻ്റെ കണ്ണിൽ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. ഞാൻ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാൻ ഒഴിവാക്കിയിരുന്നു." വരലക്ഷ്മി പറഞ്ഞു.
നിക്കോളായിയുടെ ആദ്യഭാര്യയുമായി താൻ സൗഹൃദംപുലർത്തുന്നുണ്ടെന്നും വരലക്ഷ്മി വിശദീകരിച്ചു. നിക്കിന്റെ അച്ഛനമ്മമാർ ഒരു ആർട്ട് ഗാലറി നടത്തുന്നുണ്ട്. നിക്കും മകളും പവർലിഫ്റ്റിങ്ങിൽ സ്വർണമെഡൽ കരസ്ഥമാക്കിയവരാണ്. അദ്ദേഹത്തിന്റെ ആദ്യഭാര്യ വളരെ നല്ലൊരു വ്യക്തിയാണ്. എല്ലാം നന്നായിരിക്കുന്നുവെന്നും വരലക്ഷ്മി കൂട്ടിച്ചേർത്തു. കഴിഞ്ഞ 14 വർഷമായി വരലക്ഷ്മിയും നിക്കോളായിയും പരിചയത്തിലായിട്ട്. അടുത്തിടെ മാത്രമാണ് ആ ബന്ധം പ്രണയത്തിലേക്ക് മാറിയത്. നോർവേയിൽവെച്ച് നിക്കോളായി തന്റെ പ്രണയം വരലക്ഷ്മിയെ അറിയിക്കുകയായിരുന്നു.
ധനുഷ് സംവിധാനംചെയ്ത് നായകനായി അഭിനയിക്കുന്ന രായൻ ആണ് വരലക്ഷ്മിയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. മലയാളചിത്രം കളേഴ്സ്, തെലുങ്ക് ചിത്രം ശബരി എന്നിവയും നടിയുടേതായി വരാനിരിക്കുന്നു.
Content Highlights: Varalaxmi Sarathkumar on criticism around fiance's looks
Published: 28 Apr 2024, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented