കൊച്ചി: ദേശീയ പുരസ്കാര ജേതാവും , രാജ്യത്തെ പ്രമുഖ ചലച്ചിത്രകാരനുമായ ഡോ.ബിജു സംവിധാനം ചെയ്ത 'ഓറഞ്ച്മരങ്ങളുടെ വീട്' നാളെ (നവംബർ

To advertise here,

20 ന്) തിയേറ്ററിലെത്തും. അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ച ചിത്രമാണ് 'ഓറഞ്ച് മരങ്ങളുടെ വീട്.' മലയാളത്തിന്റെ അനശ്വര അഭിനയ പ്രതിഭകളായ നെടുമുടി വേണുവും, പി.ബാലചന്ദ്രനും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ അവസാന ചിത്രവുമാണിത്.

ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ സാമുവൽ (നെടുമുടി വേണു), തനിക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ സ്വന്തം ആത്മാവിന്റെ ഒരു ഭാഗം തേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

നഷ്ടപ്പെടുന്ന വേരുകളും, തലമുറകൾ തമ്മിലുള്ള സംഘർഷവും, പ്രകൃതിയുമായുള്ള ആത്മബന്ധവും ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന റോഡ് മൂവിയാണ് ചിത്രം. പ്രായമാകുന്ന മനുഷ്യരോട് നമ്മൾ എങ്ങനെ പെരുമാറുന്നു, അവരുടെ ഓർമ്മകളെയും, ആഗ്രഹങ്ങളെയും, സ്വാതന്ത്ര്യത്തെയും എത്രമാത്രം മാനിക്കുന്നു എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത്. 

മൂവി നൊമാഡ്‌സ് - സിലിക്കൺ മീഡിയ. എന്നിവയുടെ ബാനറിൽ, ഇൻവിസ് മൾട്ടിമീഡിയയുടേയും വിസ്റ്റ വിഎഫ്എക്‌സിന്റെയും സിംഗപ്പൂർ കൈരളി ഫിലിം ഫോറത്തിന്റെ യും സഹകരണത്തോടെ സിറാജ് ഷാ, വിജയശ്രീ ബിജുകുമാർ, ഉഷാദേവി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സഹ നിർമ്മാതാവ് - എംജി രാധാകൃഷ്ണൻ ഉണ്ണിത്താൻ. ഛായാഗ്രഹണം - യദു രാധാകൃഷ്ണൻ, എഡിറ്റിംഗ് - ഡേവിസ് മാനുവൽ, കലാസംവിധാനം - അജയൻ വി കാട്ടുങ്കൽ, സംഗീതം - സന്തോഷ് ചന്ദ്രൻ. പി.ആർ.ഒ -പി.ആർ. സുമേരൻ.