വലിയ മുതൽമുടക്കിൽ വാമ്പയർ ആക്ഷൻ മൂവിയായി സംജാദ് സംവിധാനം ചെയ്യുന്ന ‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ പൂർത്തിയായി. പ്രധാന ലൊക്കേഷനായിരുന്ന, രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ നൂറ്റിപ്പത്തോളം ദിവസം നീണ്ടുനിന്ന മാരത്തോൺ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമാണ് ഇന്ത്യയിലെ അവസാന ഷെഡ്യൂൾ. കുട്ടിക്കാനം, വണ്ടിപ്പെരിയാർ ഭാഗങ്ങളിലാണ് ഇക്കഴിഞ്ഞ ദിവസം ഷൂട്ടിങ് പൂർത്തിയാക്കിയത്.
പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ലൊക്കേഷനുകളിൽ നടന്നത്. ഇനി ശേഷിക്കുന്നത് വിദേശ രാജ്യങ്ങളിലെ ചിത്രീകരണമാണ്. പാരീസ്, റഷ്യ എന്നിവിടങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
ഡിസംബർ - ജനുവരി മാസങ്ങളിലാണ് വിദേശ ഷെഡ്യൂൾ ചിത്രീകരിക്കുക. ചിത്രീകരണത്തിനു സുഗമമായ കാലാവസ്ഥയുടെ ആവശ്യകതയാണ് ഈ സമയത്ത് ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നതെന്ന് സംവിധായകൻ സംജാദ് വ്യക്തമാക്കി.
ഏറെ പ്രേക്ഷക പ്രശംസയും, സാമ്പത്തികവിജയവും നേടിയ ‘ഗോളം’ എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും 'ഹാഫി'നുണ്ട്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ, സജീവ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മികച്ച സാങ്കേതിക വിദഗ്ധരുടെ സാന്നിദ്ധ്യം ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
‘മൈക്ക്’, ‘ഗോളം’, ‘ഖൽബ്’, ‘യുകെഓക്കെ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐശ്വര്യാ രാജ് (ഓഫീസർ ഓൺ ഡ്യൂട്ടി ഫെയിം) ആണ് നായിക.
ശ്രീകാന്ത് മുരളി, അബ്ബാസ്, റോക്കി മഹാജൻ, ജോജി ജോൺ, മണികണ്ഠൻ, സത്യജിത്ത്, ഷർമ്മി രാജ്, ആഗ്നേഷ്, ആവണി, അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ്, കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.
സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രാഫർ വെരിട്രി യൂലിസ് മൻ ആണ്. ‘റെയ്ഡ് 2’, ‘ദിനൈറ്റ് കംസ് ഫോർ അസ്’ തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മൻ.
സംഗീതം: മിഥുൻ മുകുന്ദ്, ഛായാഗ്രഹണം: പാപ്പിനു, എഡിറ്റിങ്: മഹേഷ് ഭുവനന്ദ്, കലാസംവിധാനം: മോഹൻദാസ്, കോസ്റ്റ്യും ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: നരസിംഹ സ്വാമി, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് കുമാർ, അസോസിയേറ്റ് ഡയറക്ടർ: ജിബിൻ ജോയ്, പ്രൊഡക്ഷൻ മാനേജർ: സജയൻ ഉദിയൻകുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, പിആര്‍ഒ: വാഴൂർ ജോസ്.
Content Highlights: Director Samjad`s ambitious vampire action film `Half` wraps up its extensive Indian schedule.
Published: 01 Oct 2025, 07:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented