വടിവേലുവിനെ നായകനാക്കി ശക്തമായ കോടതിചിത്രവുമായി എത്തുകയാണ് സംവിധായകൻ എ.ബി. ബിനിൽ. ശ്രീനാഥ് ഭാസി നായകനായി എത്തി പ്രേക്ഷക ശ്രദ്ധനേടിയ 'പൊങ്കാല' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിനിൽ. ആദ്യമലയാള ചിത്രത്തിന് ശേഷം തമിഴിലേക്ക് ചുവടുവെക്കുകയാണ്.

To advertise here,

സാധാരണ മാസ് എന്റർടെയ്‌നറുകളിൽനിന്ന് വ്യത്യസ്തമായി, 'പോർമുഴക്കം' ഗൗരവമേറിയ ലോ- ത്രില്ലറാണ്. ചിത്രത്തിൽ വടിവേലു സത്യസന്ധനും ധൈര്യശാലിയുമായ പബ്ലിക് പ്രോസിക്യൂട്ടറായി അഭിനയിക്കുന്നു. വടിവേലുവിനെക്കൂടാതെ സമുദ്രക്കനിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ശക്തമായ രാഷ്ട്രീയപശ്ചാത്തലമുള്ള കൊലക്കേസിൽ സിസ്റ്റത്തിന്റേയും അധികാരത്തിന്റെയും സമ്മർദ്ദങ്ങൾക്കിടയിൽ നീതിനിലനിർത്താൻ പോരാടുന്ന അഭിഭാഷകന്റെ കഥയാണ് ചിത്രം പറയുന്നത്.

ബിഗ് ബജറ്റ് ചിത്രം 'പോർമുഴക്കം' നിർമിക്കുന്നത് മണിലാൻഡ് ഗോൾഡ് പ്രൊഡക്ഷന്റെ ബാനറിൽ സി.ജി. ലാലുവാണ്. ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും പ്രഖ്യാപിച്ച ശേഷം ഷൂട്ടിങ് ഉടൻ ആരംഭിക്കും.