പൊതുവേദിയില്‍ തമിഴ് നടന് വടിവേലുവിന്റെ വായില്‍ കുത്തിയും തലമുടി പിടിച്ച് കുലുക്കിയും പ്രഭുദേവ. സ്റ്റേജ് ഷോ പരിപാടിക്കിടെ മുന്‍നിരയിലിരുന്ന വടിവേലുവിനോട് പ്രഭുദേവ ഇത്തരത്തില്‍ ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് മുന്നിലായിരുന്നു സംഭവം. പ്രഭുദേവയുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി.
ആദ്യം വടിവേലുവിന്റെ സീറ്റിന് അരികിലേക്ക് എത്തിയ പ്രഭുദേവ വടിവേലുവിനോട് മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്നു. അതേ നാണയത്തില്‍ വടിവേലുവും പ്രതികരിക്കുന്നുണ്ട്. ശേഷം പ്രഭുദേവ വടിവേലുവിന്റെ വായില്‍ വിരല്‍ കൊണ്ട് കുത്തി. പിന്നീട് മുടി പിടിച്ച് ശക്തമായി കുലുക്കി. വടിവേലുവിന്റെ മുടിയെല്ലാം ഇതോടെ അലങ്കോലമായി. പ്രഭുദേവയുടെ ഈ പ്രവര്‍ത്തിയില്‍ അസ്വസ്ഥനായ വടിവേലു പ്രഭുദേവയുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയായിരുന്നു പ്രഭുദേവയുടെ പെരുമാറ്റം. എല്ലാം കഴിഞ്ഞ് പ്രഭുദേവ സ്റ്റേജിലേക്ക് തിരിച്ചു പോകുമ്പോള്‍ വടിവേലു കുപിതനായി ഇരിക്കുന്നത് വീഡിയോയില്‍ കാണാം.
ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങളെല്ലാം ഈ പ്രവര്‍ത്തി കണ്ട് പൊട്ടിച്ചിരിക്കുകയും കൈയടിക്കുകയും ചെയ്തു.വീഡിയോ വൈറലായതോടെ നിരവധി പേര് പ്രഭുദേവയെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രഭുദേവയുടേത് അശ്ലീലവും അപക്വവുമായ പെരുമാറ്റമാണെന്നാണ് ആളുകള്‍ കമന്റ് ചെയ്തത്. സ്റ്റേജ് ഷോ ആയതിനാലാണ് വടിവേലുവിന്റെ കൈയില്‍ നിന്ന് അടികിട്ടാതെ പ്രഭുദേവ രക്ഷപ്പെട്ടുവെന്ന് ഒരുകൂട്ടര്‍ കമന്റ് ചെയ്തു.
Content Highlights: vadivelu humiliated by prabhu deva in a stage show
Published: 25 Feb 2025, 07:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented