'ഉപ്പും മുളകും' എന്ന ജനപ്രിയ സീരിയലിലൂടെ പ്രശസ്തരായ മിനിസ്‌ക്രീന്‍ ജോഡികളാണ്‌ ബിജു സോപാനവും നിഷ സാരംഗും. സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഇവര്‍ ഒന്നിക്കുന്ന സിനിമ വരികയാണ്. 'ലെയ്ക്ക' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നടന്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

To advertise here,

ബിജു സോപാനം, നിഷാ സാരംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഷദ് ശിവരാമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെയ്ക്ക. പോസ്റ്ററില്‍ ബിജുവും നിഷയും ഒരു നായയുമാണുള്ളത്. ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, റോഷ്‌നി നന്ദന വര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. പി സുകുമാര്‍ ഐ എസ് സി ആണ് ഛായാഗ്രഹകന്‍. ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പി മുരളീധരന്‍, ശ്യാം കൃഷ്ണ എന്നിവരുടേതാണ് തിരക്കഥ.

Content Highlights : uppum mulakum fame biju sopanam and nisha sarang join for a movie