ഇന്ത്യയിൽ ഒരെണ്ണം മാത്രമുള്ള ക്യാമറ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിക്കുന്നതെന്ന അപൂർവതയും അദ്ദേഹം എടുത്തുപറഞ്ഞു.

ഉണ്ണി മുകുന്ദൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മാ വന്ദേയുടെ ചിത്രീകരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് ആണ് ചിത്രം. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച വിവരം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാണിതെന്ന് ഉണ്ണി പറഞ്ഞു. ഇന്ത്യയിൽ ഒരെണ്ണം മാത്രമുള്ള ക്യാമറ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിക്കുന്നതെന്ന അപൂർവതയും അദ്ദേഹം എടുത്തുപറഞ്ഞു.
"എന്റെ യാത്രയിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നായ 'മാ വന്ദേ'യുടെ ഷൂട്ടിങ് ആരംഭിച്ചു. വർഷങ്ങളായി നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. 'മാ വന്ദേ'യിൽ, ശക്തിക്കും ശാരീരികക്ഷമതയ്ക്കും അപ്പുറത്തേക്ക് വൈകാരികവും മാനസികവുമായ ശക്തി സത്യസന്ധമായി പര്യവേക്ഷണം നടത്തുകയാണ് ചെയ്യുന്നത്. ഈ സ്വപ്ന ടീമിനൊപ്പം, ആ ഉദ്യമം പൂർത്തിയാകും. ഇന്ത്യയിലെ ഏക ക്യാമറ മോഡലായ ആരി 265 ഉപയോഗിച്ച് ഈ സിനിമ ചിത്രീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്." ഉണ്ണി മുകുന്ദൻ കുറിച്ചു.
പൂജ ചടങ്ങിൽനിന്നുള്ള ചിത്രങ്ങളും ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മ-മകൻ ബന്ധവും ചിത്രം പറയുന്നുണ്ട്. ഉണ്ണി മുകുന്ദൻ, തന്റെ വേഷത്തെ “ഒരു കഥാപാത്രമല്ല, ഉത്തരവാദിത്വമാണ്” എന്ന് നേരത്തേ വിശേഷിപ്പിച്ചിരുന്നു. കെ.കെ. സെന്തിൽ കുമാറാണ് ഛായാഗ്രഹണം. രവി ബസ്രൂർ സംഗീത സംവിധാനം നിർവഹിക്കുന്നു. സാബു സിറിൾ ആണ് പ്രൊഡക്ഷൻ ഡിസൈൻ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യുന്ന ഈ ചിത്രം ആധുനിക സാങ്കേതികവിദ്യകളും VFX-ഉം ഉപയോഗിച്ചാണ് നിർമിക്കുന്നത്. വമ്പൻ താരനിരയും ഉയർന്ന സാങ്കേതിക മികവും ‘മാ വന്ദേ’യെ ഒരു ശ്രദ്ധേയമായ പാൻ-ഇന്ത്യ പ്രോജക്ടായി മാറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രീകരണപ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതായും, അടുത്ത ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും നിർമാതാക്കൾ അറിയിച്ചു.
Content Highlights: Unni Mukundan starts shooting for `Ma Vande`, a biopic on PM Narendra Modi, filmed with a unique Indian-exclusive camera
Published: 19 Dec 2025, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented