മുംബൈ: സംഗീത നിര്‍മ്മാണക്കമ്പനിയായ ടി സീരീസിന്റെ മേധാവിക്കെതിരേ ബലാത്സംഗ പരാതി. ടി സീരീസ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനായ ഭൂഷണ്‍ കുമാറിനെതിരെയാണ് പരാതി. 30 വയസ്സുള്ള നടിയും മോഡലുമാണ് പരാതിക്കാരി. ഭൂഷണെതിരെ മുംബൈ അന്ധേരി പൊലീസ് കേസെടുത്തു.

To advertise here,

ടി സീരീസിന്റെ ഭാവിപദ്ധതികളില്‍ തനിക്ക് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ്‌ ബലാത്സംഗം ചെയ്തതെന്ന്  യുവതി പരാതിയില്‍ പറയുന്നു. 2017 മുതല്‍ ഭൂഷണിനെ അറിയാം. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും യുവതി പരാതിയില്‍ സൂചിപ്പിക്കുന്നു. ഇയാള്‍ക്കെതിരെ, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

1983-ലാണ് ഗുല്‍ഷന്‍ കുമാര്‍ ടീ സീരീസ് സ്ഥാപിക്കുന്നത്. 'ക്യാസറ്റ് കിങ്' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1997-ല്‍ അദ്ദേഹം മുംബൈയില്‍ വച്ച് കൊല്ലപ്പെട്ടു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.

Content Highlights: T-Series Head Bhushan Kumar Accused Of Rape, Case Filed