
സിനിമയുടെ അണിയറപ്രവര്‍ത്തകരോടൊപ്പം തിരു വീര്‍, ഐശ്വര്യ രാജേഷ്
ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'പ്രീ വെഡ്ഡിംഗ് ഷോ'ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ഗംഗ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മഹേശ്വര റെഡ്ഡി മൂലി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗംഗ എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സൂപ്പര്‍ ഹിറ്റായ സംക്രാന്തികി വസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.
വമ്പന്‍ നിരൂപക പ്രശംസ നേടിയ ശിവം ഭാജെയിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച ഗംഗ എന്റര്‍ടൈന്‍മെന്റ്സ്, തങ്ങളുടെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമായി, സംവിധായകന്‍ ഭരത് ദര്‍ശന്‍ എഴുതിയ ആകര്‍ഷകവും രസകരവുമായ കഥയ്ക്ക് പിന്തുണ നല്‍കാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഗംഭീര ലോഞ്ച് ചടങ്ങ് അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഇന്ന് ഹൈദരാബാദില്‍ നടന്നു.
ശക്തമായ ഉള്ളടക്കമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പേരുകേട്ട തിരു വീര്‍, നിരൂപക പ്രശംസ നേടിയ 'മസൂദ' മുതല്‍ സമീപകാല ഹിറ്റായ 'പ്രീ വെഡ്ഡിംഗ് ഷോ' വരെയുള്ള വൈവിധ്യമാര്‍ന്ന ചിത്രങ്ങളുടെ ഭാഗമായ യാത്ര ഈ പുതിയ പ്രോജക്ടിലൂടെയും തുടരുകയാണ്. ഏറെ പുതുമയേറിയ അനുഭവം വാഗ്ദാനം ചെയ്യുന്ന അതീവ രസകരമായ ഒരു എന്റര്‍ടെയ്നറായിരിക്കും അദ്ദേഹത്തിന്റെ ഈ പുതിയ ചിത്രം. ഈ മാസം 19 മുതലാണ് ചിത്രത്തിന്റെ റഗുലര്‍ ഷൂട്ട് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും.
നിര്‍മ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി, സംവിധായകന്‍: ഭരത് ദര്‍ശന്‍, ഛായാഗ്രഹണം: സിഎച്ച് കുശേന്ദര്‍, സംഗീത സംവിധായകന്‍: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റര്‍: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനര്‍: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂര്‍ണാചാരി, മാര്‍ക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ : ശബരി
Content Highlights: New film starring Thiru Veer and Aishwarya Rajesh officially launched by Ganga Entertainments. Directed by Bharat Darshan.
Published: 10 Nov 2025, 02:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented