2024-ലെ ഓസ്‌കര്‍ യോഗ്യതാപ്പട്ടികയില്‍ ഇടം നേടിയ വിന്‍സി അലോഷ്യസ് നായികയായ 'ദ ഫെയ്സ് ഓഫ് ദ ഫെയ്‌സ്‌ലെസ്' എന്ന ചിത്രം അന്യസംസ്ഥാനങ്ങളില്‍ റിലീസിനെത്തുന്നു. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവംബര്‍ 21-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
അന്തര്‍ദേശീയ തലത്തില്‍ ചിത്രം 123-ലധികം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഷെയ്സണ്‍ പി. ഔസേഫ് സംവിധാനം ചെയ്ത മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ഒരുങ്ങിയ ബോളിവുഡ് സിനിമയാണ് 'ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്'. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും.
ഇരുപത്തിയൊന്നാം വയസ്സില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്തര്‍പ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ ഷൈസണ്‍ പി. ഔസേപ്പ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ വളരെ ശ്രദ്ധനേടിയിരുന്നു.
1995-ല്‍ മധ്യപ്രദേശില്‍ കൊലചെയ്യപ്പെട്ട റാണി മരിയയുടെ ജീവചരിത്രമായ 'ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്' ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ രാണ ആണ് നിര്‍മിച്ചത്. ജയപാല്‍ അനന്തന്‍ തിരക്കഥയും ദേശീയ പുരസ്‌കാരം നേടിയ ക്യാമറാമാന്‍ മഹേഷ് ആനെ ചായാഗ്രാഹണവും നിര്‍വഹിച്ചു. നൂറിലേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ച രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റര്‍. കൈതപ്രത്രമാണ് ഗാനരചന നിര്‍വഹിച്ചത്. നിര്‍മാണ നിര്‍വഹണം ഷാഫി ചെമ്മാട്.
Content Highlights: Internationally acclaimed, Oscar-eligible film The Face of the Faceless, starring Vincy Aloysius, is set to re-release in theaters across Tamil Nadu, Andhra Pradesh, and Telangana on November 21, 2025.
Published: 20 Nov 2025, 02:33 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented