ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന താൾ എന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസായി. സൗഹൃദവും പ്രണയവും ഒപ്പം സസ്പെൻസും ചേർന്ന ട്രെയ്ലർ ചിത്രം പ്രേക്ഷകന് തിയേറ്ററിൽ ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്നുറപ്പാണ് വാഗ്ദാനം ചെയ്യുന്നത്. വിശ്വ, മിത്രൻ എന്നീ കേന്ദ്രകഥാപാത്രങ്ങളിൽ കൂടിയുള്ള സങ്കീർണതകൾ നിറഞ്ഞ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
മാധ്യമപ്രവർത്തകനും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ഡോ: ജി.കിഷോറിന്റെ കലാലയ ജീവിതത്തിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗർ ആണ് സംവിധാനം. ഡി ഒ പി സിനു സിദ്ധാർത്ഥിന്റെ മികവാർന്ന ഫ്രെയിമുകളും ബിജിബാലിന്റെ സംഗീതവും താളിനെ കൂടുതൽ മികവാർന്നതാക്കുന്നു.
ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. രഞ്ജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ, വൽസാ കൃഷ്ണാ, അലീന സിദ്ധാർഥ് എന്നിവരാണ് താളിലെ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
ലിറിക്സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്താ ഗ്രാഫിക്സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ :കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.
Content Highlights: thaal malayalam movie trailer released, anson paul, rahul madhav, rajasaagar director
Published: 05 Dec 2023, 12:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented