ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രം 'താളി'ന്റെ ടീസര്‍ റിലീസായി. മാധ്യമ പ്രവര്‍ത്തകനായ ഡോ. ജി. കിഷോര്‍ തന്റെ ക്യാംപസ് ജീവിതത്തില്‍ ഉണ്ടായ യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ രാജാസാഗര്‍ ആണ് 'താളി'ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ഒരു കോളേജിലെ സൈക്കോളജി ഡിപ്പാര്‍ട്‌മെന്റ് കേന്ദ്രീകരിച്ചാണ് 'താളി'ന്റെ കഥ വികസിക്കുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിദ്യാര്‍ത്ഥികളായ വിശ്വയും മിത്രനും ബാക്കി വച്ച അടയാളങ്ങള്‍ തേടി ഇറങ്ങുന്ന ഇന്നത്തെ വിദ്യാര്‍ത്ഥികളിലൂടെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. പലരുടെ ജീവിതത്തിലും ഈ സിനിമയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുത്താന്‍ കഴിയുന്ന ഒട്ടേറെ നിമിഷങ്ങള്‍ ഉണ്ടാവാം. ക്യാമ്പസ് ത്രില്ലര്‍ ജോണറില്‍ പെടുത്താവുന്ന ഈ സിനിമയ്ക്ക് സാധാരണ ക്യാമ്പസ് സിനിമകളില്‍നിന്നു വേറിട്ടൊരു കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.
അമേരിക്കന്‍ മലയാളികളായ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവര്‍ ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം 'താള്‍ ' ഡിസംബര്‍ 8-ന് തിയേറ്ററുകളിലേക്കെത്തും. താളിലെ റിലീസായ ബിജിബാല്‍ ഒരുക്കിയ രണ്ടു ഗാനങ്ങളും യൂട്യൂബില്‍ ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.
രഞ്ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മെറീന എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. 'താളി'ന്റെ ഛായാഗ്രഹണം: സിനു സിദ്ധാര്‍ത്ഥ്, സംഗീതം: ബിജിബാല്‍, എഡിറ്റര്‍: പ്രദീപ് ശങ്കര്‍, ലിറിക്സ് : ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, സൗണ്ട് ഡിസൈന്‍ : കരുണ്‍ പ്രസാദ് , വിസ്താ ഗ്രാഫിക്‌സ് , വസ്ത്രാലങ്കാരം :അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് അഡൈ്വസര്‍ : റെജിന്‍ രവീന്ദ്രന്‍,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈന്‍: മാമി ജോ, ഡിജിറ്റല്‍ ക്രൂ: ഗോകുല്‍, വിഷ്ണു, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.
Content Highlights: Thaal Movie Teaser Rajasaagar Anson Paul Rahul Madhav Aju Varghese Aradhya Anna Rohini
Published: 30 Nov 2023, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented