കൊച്ചി: ചലച്ചിത്രരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന ടി ജി രവിയുടെ 250-ാമത് ചിത്രം 'അവകാശികൾ' ഐസ്ട്രീം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം എൻ അരുൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കേരളത്തിലെ ഗ്രാമീണ ജീവിത പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്.
ടി ജി രവിയെ കൂടാതെ ഇർഷാദ്, ജയരാജ് വാര്യർ, സോഹൻ സീനു ലാൽ, എം എ നിഷാദ്, വിഷ്ണു വിനയ്, ബേസിൽ പാമ, സാജു നവോദയ, അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, വാൽക്കണ്ണാടി ജോയ്, എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിൽ ഉണ്ട്.
റിയൽ വ്യൂ ക്രിയേഷൻസ് നിർമ്മിക്കുന്ന സിനിമ ആയില്യൻ കരുണാകരൻ, വിനു പട്ടാട്ട് എന്നിവർ ചേർന്ന് ചായാഗ്രഹണം നിർവഹിക്കുന്നു. അഖിൽ എ ആർ ആണ് എഡിറ്റിംഗ് ചെയ്തിട്ടുള്ളത് ആർട് ആർ.എൽ.വി അജയ്. റഫീഖ് അഹമ്മദ്, പാർവതി ചന്ദ്രൻ , കൗസ്തവ് ഭരദ്വാജ് എന്നിവരുടെ വരികൾക്ക് മിനിഷ് തമ്പാൻ , ബാബാജിത് എന്നിവർ ചേർന്ന് സംഗീതം പകരുന്നു.
Content Highlights: tg ravi actor 250th film avakashikal released in theater
Published: 19 Aug 2023, 04:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented