കൊച്ചി: സീരിയല്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി(56) വാഹനാപകടത്തില്‍ മരിച്ചു. 

To advertise here,

ശനിയാഴ്ച രാവിലെ ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കുടിവെള്ള ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മി ഉടന്‍ മരണപ്പെട്ടതായാണ് വിവരം. കൂടെ ഉണ്ടായിരുന്ന മകന്‍ ചിരാഗിനും പരിക്കേറ്റിട്ടുണ്ട്. 

മൃതദേഹം സണ്‍റൈസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം ഞായറാഴ്ച എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍ നടക്കും.