2025- ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. 14 വർഷത്തിന് ശേഷം കഴിഞ്ഞവർഷം മുതലാണ് തെലങ്കാന സർക്കാർ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകാൻ ആരംഭിച്ചത്. ഗദ്ദർ പുരസ്‌കാരങ്ങളെന്നാണ് തെലങ്കാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങൾ അറിയപ്പെടുന്നത്. ‘തണ്ടേലി’ലെ അഭിനയത്തിന് നാഗചൈതന്യയ്ക്കാണ് 2025-ലെ മികച്ച നടനുള്ള പുരസ്‌കാരം. രശ്മിക മന്ദാന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു (ദ ഗേൾഫ്രണ്ട്). ‘രാജു വെഡ്‌സ് രംഭ’യാണ് മികച്ച ചിത്രം. നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹത്തിന്റെ ആഘോഷങ്ങൾ അവസാനിക്കുംമുമ്പാണ് രശ്മികയെ തേടി അംഗീകാരമെത്തുന്നത്.
മികച്ച ചിത്രം: രാജു വെഡ്‌സ് രംഭ
രണ്ടാമത്തെ ചിത്രം: ധൻദോറ
മൂന്നാമത്തെ ചിത്രം: ദഗ്രേറ്റ് പ്രീ വെഡ്ഡിങ് ഷോ
മികച്ച സംവിധായകൻ: സൈലു (രാജു വെഡ്‌സ് രംഭ)
നടൻ: നാഗചൈതന്യ (തണ്ടേൽ)
നടി: രശ്മിക മന്ദാന (ദ ഗേൾഫ്രണ്ട്)
സഹനടൻ: ശിവാജി
സഹനടി: ഭൂമിക
സംഗീതസംവിധായകൻ: മാർക് കെ. റോബിൻ
ഗായകൻ: അനുരാഗ് കുൽകർണി
ഗായിക: സാഹിതി ചഗന്തി
ബാലതാരം: രോഹൻ റോയ്
ഹാസ്യതാരം: കൃഷ്ണ തേജ
സ്‌പെഷ്യൽ എഫക്ട്‌സ്: മിറൈ
രചയിതാവ്: ഗുണശേഖർ (യൂഫോറിയ)
തിരക്കഥ: അനിൽ രവിപുഡി
ഗാനരചയിതാവ്: നന്ദകിഷോർ
ഛായാഗ്രാഹകൻ: കാർത്തിക് ഘട്ടമനേനി
ചിത്രസംയോജകൻ: ശ്രീകർ പ്രസാദ്
ശബ്ദലേഖകൻ: എം.ആർ. രാജകൃഷ്ണൻ
നൃത്തസംവിധായകൻ: ആത്ത സന്ദീപ്
കലാസംവിധാനം: തൊട്ട തരണി
മേക്കപ്പ്: ഗോവിന്ദ്
വസ്ത്രാലങ്കാരം: ചന്ദ്രകാന്ത്
എൻടിആർ ദേശീയ അവാർഡ്: ചിരഞ്ജീവി
എഎൻആർ അവാർഡ്: ജയസുധ
കാന്തറാവു അവാർഡ്: ആർ. നാരായണ മൂർത്തി
ബിഎൻ റെഡ്ഡി അവാർഡ്: സിംഗീതം ശ്രീനിവാസ റാവു
പെയ്ഡി ജയരാജ് അവാർഡ്: കമൽ ഹാസൻ
നാഗിറെഡ്ഡി ചക്രപാണി അവാർഡ്: അശ്വിനി ദത്ത്
സി. നാരായണ റെഡ്ഡി അവാർഡ്: സുദ്ദല അശോക് തേജ
Content Highlights: Telangana unveils Gaddar Film Awards 2025 winners: Naga Chaitanya, Rashmika shine
Published: 07 Mar 2026, 06:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented