'മാളികപ്പുറം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന 'തത് ത്വം അസി' സമകാലിക ആത്മീയ ആക്ഷൻ പാൻ- ഇന്ത്യൻ തലത്തിൽ ആസ്വദിക്കാവുന്ന ആക്ഷൻ ഫാമിലി എന്റർടെയ്‌നറായി ഒരുങ്ങുന്നു. ഇന്ത്യൻ സിനിമയിൽ ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തിൽ അവതരിപ്പിക്കാൻ തന്ത്ര ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ജെ.കെ. ശരവണയുടെ നേതൃത്വത്തിലുള്ള തന്ത്ര ഫിലിംസ്, അയ്യപ്പന്റെ പാരമ്പര്യത്തെ ആസ്പദമാക്കി രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങളാണ് നിർമ്മിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

To advertise here,

'ആര്യ കേരള വർമ്മൻ' ആണ് തന്ത്ര ഫിലിംസ് നിർമിക്കുന്ന മറ്റൊരു ചിത്രം. രണ്ടുചിത്രത്തിന്റെയും ടൈറ്റിലുകൾ പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭു ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. തമിഴ് സിനിമാ ചരിത്രത്തിൽ ആത്മീയതയെ കേന്ദ്രീകരിച്ച് ഒരേസമയം രണ്ട് വലിയ ചിത്രങ്ങൾ പ്രഖ്യാപിക്കുന്ന അപൂർവ സംരംഭമാണിത്.

'ചെന്നൈ 600028', 'ചെന്നൈ 600028 II' എന്നീ കൾട്ട് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സഹനിർമാതാവായിരുന്നു ജെ.കെ. ശരവണ. ആത്മീയ മൂല്യങ്ങളും സിനിമാറ്റിക് അനുഭവവും ഒരുമിക്കുന്ന രണ്ടുവൻകാൻവാസ് ചിത്രങ്ങളാണ് ഒരേസമയം ഷൂട്ടിങ് ആരംഭിക്കുന്നത്.

ജെ.കെ. ശരവണയും ആദിത്യ തംഗിരാലയും ചേർന്നാണ് 'ആര്യ കേരള വർമ്മൻ' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ താരങ്ങളെക്കുറിച്ചും മറ്റുഅണിയറപ്രവർത്തകരെയും വരും നാളുകളിൽ അറിയിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു. പിആർഒ: പ്രതീഷ് ശേഖർ.