
പ്രതിഫലം നല്‍കുന്നതില്‍ ലിംഗപരമായ വിവേചനം പ്രകടമായ മേഖലയാണ് സിനിമ. തുല്യവേതനം നല്‍കാത്ത അനീതിക്കെതിരെ പല നടിമാരും ശബ്ദമുയര്‍ത്തുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പം പ്രധാനകഥാപാത്രമായി അഭിനയിച്ച ഡങ്കി എന്ന ചിത്രത്തില്‍ താന്‍ നേരിട്ട പ്രതിഫല വിവേചനത്തിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് തപ്‌സി.
ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡങ്കിയില്‍ തനിക്ക് കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചത് എന്ന് തപ്‌സി തുറന്നുപറഞ്ഞത്. ജുഡുവയും ഡങ്കിയും പോലെയുള്ള ചിത്രങ്ങള്‍ ഞാന്‍ ചെയ്യുന്നത് പണത്തിനുവേണ്ടിയാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ തമാശയെന്തെന്നാല്‍ ആ സിനിമകള്‍ക്കൊക്കെ കുറഞ്ഞ പ്രതിഫലമാണ് എനിക്ക് ലഭിച്ചത് എന്നാണ്. ഞാന്‍ പ്രധാനകഥാപാത്രങ്ങളായ ഹസീന്‍ ദില്‍റുബ പോലെയുള്ള ചിത്രങ്ങള്‍ക്കൊക്കെ എനിക്ക് കൂടുതല്‍ പ്രതിഫലം ലഭിച്ചു എന്നതാണ് വസ്തുത. മറ്റു ചിത്രങ്ങളിലൊന്നും അതുണ്ടായില്ല. ആ സിനിമയില്‍ എനിക്ക് വേഷം തരുന്നതിലൂടെ എന്തോ ഔദാര്യം തരുന്നത് പോലെയാണ് ഭാവം. ഒരു സൂപ്പര്‍ ഹീറോ സിനിമയിലുണ്ടല്ലോ പിന്നെ മറ്റ് അഭിനേതാക്കളെ എന്തിനാണെന്ന രീതിയാണ് അവര്‍ക്ക്, തപ്‌സി പറഞ്ഞു.
വന്‍പ്രേക്ഷകപ്രീതിയും വിജയചിത്രങ്ങളുമുള്ള ഒരു സംവിധായകനല്ലെങ്കില്‍ നായികയെ തീരുമാനിക്കുന്നത് വരെ ചിത്രത്തിലെ നായകനാണെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു.
2023-ല്‍ റിലീസായ ഡങ്കി രാജ്കുമാര്‍ ഹിരാനിയാണ് സംവിധാനം ചെയ്തത്.
Content Highlights: Tapsee Pannu reveals she received a lower salary for `Dunki` than other films
Published: 03 Nov 2024, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented