51-ാം ജന്മദിനമാഘോഷിക്കുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ലോക്ക് ഡൗണ്‍ സമയമായതിനാല്‍ പാര്‍ട്ടിയൊന്നുമില്ലെങ്കിലും അജയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കജോളിന്റെ  സഹോദരിയും നടിയുമായ തനിഷ മുഖര്‍ജി. അജയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് തനിഷയുടെ കുറിപ്പ്. 

To advertise here,

"ജന്മദിനാശംസകള്‍ ജയ്...നല്ലൊരു ക്വാറന്റൈന്‍ ജന്മദിനം ആകട്ടെ..ഉത്തരവാദിത്തമുള്ള അച്ഛന്‍, രസികനായ പാര്‍ട്ടി ലവര്‍, ( പാര്‍ട്ടിയുടെ കാര്യം ആരും വിശ്വസിച്ചില്ലെങ്കിലും ) സൂപ്പര്‍ ഹീറോ ആയ സഹോദരീ ഭര്‍ത്താവ് ..മികച്ച വര്‍ഷമാകട്ടെ ഇത്" തനിഷ കുറിച്ചു. 

അജയുടെ പിറന്നാള്‍ കേക്കിനായി കാത്തിരിക്കുകയാണെന്ന കുറിപ്പോടെ മറ്റൊരു ചിത്രവും തനിഷ പങ്കുവച്ചിട്ടുണ്ട്. വിര്‍ച്ച്വല്‍ ആയി കേക്ക് അയക്കാം എന്നായിരുന്നു ചിത്രത്തന് കജോള്‍ നല്‍കിയ മറുപടി 

1999 ഫെബ്രുവരി ഇരുപത്തിനാലിനാണ് അജയ് ദേവ്ഗണും കജോളും വിവാഹിതരാകുന്നത്. മുംബൈയില്‍ ഉള്ള അജയ്യുടെ  വസതിയില്‍ വച്ചായിരുന്നു വിവാഹം. നൈസ, യുഗ് എന്നിവരാണ് മക്കള്‍ . 

തന്‍ഹാജി: ദി അണ്‍സങ്ങ് വാരിയര്‍ എന്ന ചിത്രത്തിലാണ് അജയ് അവസാനമായി വേഷമിട്ടത്. ദി ബിഗ് ബുള്‍, മൈദാന്‍, സൂര്യവന്‍ശി, ബുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Content Highlights : Tanisha Mukerji's Birthday Post For Ajay Devgn, Kajol, Bollywood Celebrities