പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന് ആശുപത്രിയില്‍. അമേരിക്കയിലെ ഫ്രാന്‍സിസ്കോയിലെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ച ആദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്ന് സുഹൃത്തും പുല്ലാങ്കുഴല്‍ വാദകനുമായ രാകേഷ് ചൗരസ്യ വ്യക്തമാക്കി.
രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ 73-കാരനായ സാക്കിര്‍ ഹുസൈനെ അലട്ടുന്നുണ്ടെന്നും കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
സാക്കിര്‍ ഹുസൈന്റെ തിരിച്ചുവരവിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് കുടുംബം അറിയിച്ചു. സാക്കിര്‍ ഹുസൈന്റെ സഹോദരീ ഭര്‍ത്താവ് അയ്യൂബ് ഔലിയ വാര്‍ത്ത സ്ഥിരീകരിച്ചതായി മാധ്യമപ്രവര്ത്തകന് പര്‍വേസ് ആലം എക്സില്‍ കുറിച്ചു.
'അദ്ദേഹം ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് അയ്യൂബ് ഔലിയ എന്നോട് ഫോണില്‍ സ്ഥിരീകരിച്ചു. അയ്യൂബ് ഔലിയ ലണ്ടനിലാണുള്ളത്. സാക്കിറിന്റെ ആരാധകരോട് പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.'-പര്‍വേസ് എക്സില്‍ കുറിച്ചു.
Content Highlights: tabla maestro zakir hussain admitted to icu of us hospital
Published: 15 Dec 2024, 08:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented