ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തെ പരിഹസിച്ച് ടി. സിദ്ദീഖ് എം.എല്‍.എ. "മാലിക് സിനിമ കണ്ടു നന്നായിട്ടുണ്ട്.... മാലിക് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം" എന്നാണ് സിദ്ദീഖ് കുറിച്ചത്. ഇതോടൊപ്പം ചുമരില്‍ ഒരാള്‍ പെയിന്റ് അടിക്കുന്ന ചിത്രവും സിദ്ദീഖ് പങ്കുവച്ചു.
ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മാലിക് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര് രംഗത്ത് വന്നിരുന്നു. ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയുടെ പ്രമേയത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങളേറെയും.
എഴുത്തുകാന്‍ എന്‍.എസ് മാധവന്, സംവിധായകന്മാരായ നിഷാദ് കോയ, ഒമര്‍ ലുലു, കോണ്‍ഗ്രസ് നേതാവ് ശോഭ സുബിന് തുടങ്ങിയവര്‍ ചിത്രത്തിനെതിരേ രംഗത്ത് വന്നിരുന്നു.
Content Highlights: T Siddique congress MLA trolls Malik Movie, Fahadh Faasil, Mahesh Narayanan, Cinema
Published: 19 Jul 2021, 01:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented