മുഖാദിർ ​ഗ്രൂപ്പ് ഉടമയും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ സി.ഇ.ഓയുമായ ഖലഫ് ബുഖാദിർ വളരെ യാദൃശ്ചികമായാണ് മാലിക് കാണുന്നത്. സിനിമയ്ക്കൊപ്പം ചിത്രത്തിലെ അറബി​ഗാനവും ഖലഫിന് ഏറെ ഇഷ്ടമായി. ഖലഫ് സംവിധാനം ചെയ്ത ​ഗാനത്തിന്റെ കവർ പതിപ്പ് അറേബ്യൻ നാടാകെ ഏറ്റെടുത്തു.  

To advertise here,

കവർ പതിപ്പിനായി പുതിയ ചില വരികൾ കൂടി എഴുതിയതായി ഖലഫ് പറഞ്ഞു. ഖലഫ് ബുഖാദിറിന്റെ മകൻ മുഹമ്മദ് ബുഖാദിർ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, നിവിൻ പോളി തുടങ്ങിയവരെയെല്ലാം ഇഷ്ടമാണ് ഖലഫിന്. മാലിക് ഇഷ്ടമായതോടെ ഫഹദ് ഫാസിലിന്റെ സിനിമകൾ തേടിപ്പിടിച്ച് കാണുന്ന തിരക്കിലാണിപ്പോൾ ഇദ്ദേഹം.