
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 21 പുരസ്കാരങ്ങള്‍ നേടി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ'സ്വപ്നങ്ങള്‍ പൂക്കുന്ന കാട്' എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്ലറും പുറത്തിറങ്ങി. ഓര്‍ക്കുക വല്ലപ്പോഴും, കഥവീട്, ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവി, അപ്പുവിന്റെ സത്യാന്വേഷണം എന്നീ സിനിമകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സോഹന്‍ലാലിന്റെ അഞ്ചാമത്തെ സിനിമയാണ് 'സ്വപ്നങ്ങള്‍ പൂക്കുന്ന കാട്'.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-നു മലയാള സിനിമാ സംവിധായകരുടെ സംഘടനയായ ഫെഫ്കയും വേള്‍ഡ് മലയാളി കൗണ്‍സിലുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്ലറും റിലീസ്ചെയ്തത്. ഇന്‍ഡോ ഫ്രഞ്ച് ഫിലിം ഫെസ്റ്റിവല്‍, സ്വീഡന് ഫിലിം അവാര്‍ഡ്സ്, ഇന്‍ഡോ തായ് ഫിലിം ഫെസ്റ്റിവല്‍, ന്യൂജേഴ്സി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഇങ്ങനെ പ്രശസ്തമായ ചലച്ചിത്രമേളകളില്‍ നിറഞ്ഞ കയ്യടിയോടെയാണ് 'സ്വപ്നങ്ങള്‍ പൂക്കുന്ന കാട്'സിനിമാസ്വാദകര്‍ വരവേറ്റത്.
ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് ചിത്രീകരിച്ച ' ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയാണ്' കുട്ടികള്‍ക്കായുള്ള മൂന്നു ചിത്രങ്ങള്‍ എന്ന സോഹന്‍ലാലിന്റെ സംരംഭത്തിലെ ഒന്നാം ഭാഗം. ദക്ഷിണേന്ത്യയിലെ മികച്ച നിര്‍മാതാക്കളായ എ.വി.എ. പ്രൊഡക്ഷന്‍സും ഇ4 എന്റര്ടൈന്മെന്റും സംയുക്തമായി നിര്‍മിച്ച 'അപ്പുവിന്റെ സത്യാന്വേഷണമാണ്' രണ്ടാം ഭാഗം. കാലികപ്രസക്തമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'സ്വപ്നങ്ങള്‍ പൂക്കുന്ന കാട്' മലയാളത്തിലെ ആദ്യ ചില്‍ഡ്രന്‍സ് ഫിലിം ട്രിലോജിയുടെ അവസാന ഭാഗം കൂടിയാണ്. നാലു വര്‍ഷങ്ങള്‍ കൊണ്ടാണ് സോഹന്‍ലാല്‍ ചില്‍ഡ്രന്‍സ് ഫിലിം ട്രിലോജി പൂര്‍ത്തിയാക്കിയത്.
ക്ലിന്റ്, '9' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അലോക് കൃഷ്ണയാണ് 'സ്വപ്നങ്ങള്‍ പൂക്കുന്ന കാടിലെ' നായകന്. റഷ്യന്‍ നടി സ്വറ്റ്ലാന 'ഏഞ്ചല്‍ ഓഫ് ഡ്രീംസ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ജോണി കുരുവിള, ജഹാന്ഗീര് ഷംസ്, ജിമ്മി ജെ. ജോണ്‍ എന്നിവരാണ് നിര്‍മാതാക്കള്‍. രമേഷ് നാരായണന് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും സംവിധായകന് സോഹന്‍ലാല്‍ തന്നെയാണ്. മധുശ്രീയും രമേഷ് നാരായണനുമാണ് പാടിയിരിക്കുന്നത്.
Content Highlights: Swapnangal Pookkunna Kaadu, Trees in Dreams Trailer, Sohanlal
Published: 05 Jun 2022, 03:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented