ഡോ. രജിത് കുമാര്‍, ഡോ.ഷിനു ശ്യാമളന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് സ്വപ്‌നസുന്ദരി. കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്‍പതിലേറെ കഥാപാത്രങ്ങളാണ് അണിനിരക്കുന്നത്. ഫെബ്രുവരി 13 മുതല്‍ തുടര്‍ച്ചയായി ചിത്രത്തിലെ 50 കഥാപാത്രങ്ങളുടെ പോസ്റ്റര്‍ പുറത്തിറക്കി. ശിവജി ഗുരുവായൂരിന്റെ ക്യാരക്ടര്‍ പോസ്റ്റായിരുന്നു ആദ്യം പുറത്തിറക്കിയത്. ഡോ.ഷിനു ശ്യാമളന്റെ പോസ്റ്ററാണ് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയത്.

To advertise here,

ജനനേന്ദ്രിയം മുറിച്ച വാര്‍ത്തയിലൂടെ വിവാദ നായകനായ സ്വാമി ഗംഗേശാനന്ദയും ഈ ചിത്രത്തില്‍ വേഷമിടുന്നു. സ്വപ്നനന്ദ എന്ന കഥാപാത്രത്തെയാണ് ഗംഗേശാനന്ദ അവതരിപ്പിക്കുന്നത്. ''സത്യം എത്ര നാള്‍ കഴിഞ്ഞാലും ഒരിക്കല്‍ പുറത്തുവരും'' എന്ന ക്യാപ്ഷനോടെയാണ് ഗംഗേശാനന്ദയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സീതു ആന്‍സണാണ്. ജമന്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷിനു അവതരിപ്പിക്കുന്നത്. 

അല്‍ഫോന്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സാജു സി. ജോര്‍ജ് ആണ് സിനിമയുടെ നിര്‍മ്മാണം. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാന്‍സി സലാം.

Content Highlights: Rajith Kumar, Dr shinu shyamalan team up for Swapna Sundari Movie