കേരളത്തിൽ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാത്തതിനെക്കുറിച്ചായിരുന്നു ബാലാജിയുടെ തമാശനിറഞ്ഞ പരാമർശം.

ഏറെ നാളുകൾക്കുശേഷം സൂര്യ നായകനായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് കറുപ്പ്. സിനിമയുടെ ട്രെയിലറിന് ഗംഭീര വരവേല്പാണ് ലഭിച്ചത്. ഈ ചിത്രത്തിന്റെ കേരള പ്രീറിലീസ് ചടങ്ങിനിടെ സംവിധായകൻ ആർ.ജെ ബാലാജി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. കേരളത്തിൽ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാത്തതിനെക്കുറിച്ചായിരുന്നു ബാലാജിയുടെ തമാശനിറഞ്ഞ പരാമർശം.
"കേരളവും തമിഴ്നാടും തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ട്. അടുത്തിടെ ഞങ്ങളുടെ നാട്ടിൽ ഒരുപാട് പാർട്ടികളിൽ നിന്ന് നിറയെ പേർ മുഖ്യമന്ത്രി ആകാൻ ശ്രമിച്ചു. കേരളത്തിൽ ഒരേ പാർട്ടിയിൽ നിന്ന് നിറയെ പേർ സിഎം ആകാൻ ട്രൈ ചെയ്യുകയാണ്. ഞങ്ങൾക്ക് ഒരു നല്ല സിഎമ്മിനെ കിട്ടി. നിങ്ങൾക്കും വേഗം ഒരു നല്ല മുഖ്യമന്ത്രിയെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. രണ്ട് സംസ്ഥാനങ്ങൾക്കുമുള്ള മറ്റൊരു സാമ്യത സൂര്യ സാറിനോടുള്ള സ്നേഹമാണ്', ആർ ജെ ബാലാജി പറഞ്ഞു.
ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഐ എം പി ഫിലിംസാണ് കറുപ്പ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്
Content Highlights: Suriya and Trisha reunite after two decades for the film Karuppu., RJ Balaji made humorous remarks about Kerala's political scenario during the pre-release event., The movie is scheduled for a global theatrical release on May 14., Sai Abhyankar serves as the music director for the film., The ensemble cast includes Indrans, Swasika, and Shivada.
Published: 13 May 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented