തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ 'ആവേശ'ത്തിന്റെ വൻവിജയത്തിന് ശേഷം ഒരുക്കുന്ന 'സീൻ' നവംബർ ആറിന് ദീപാവലിക്ക് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടെയ്ൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറിൽ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ആക്ഷൻ- കോമഡി എന്റർടെയ്‌നർ ചിത്രം നിർമിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലിനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക മലയാളികളുടെ സ്വന്തം നസ്രിയ നസിം.
റെക്കോർഡ് റിലീസ് ആയി ചിത്രം കേരളത്തിൽ എത്തിക്കാനാണ് ശ്രീ ഗോകുലം മൂവീസ് പ്ലാൻ ചെയ്യുന്നത്. കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ സാമൂഹിക മാധ്യമങ്ങളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. വൻപ്രേക്ഷക പ്രതികരണമാണ് ടൈറ്റിൽ ടീസറിന് ആരാധകരിൽനിന്നും സിനിമാ പ്രേമികളിൽനിന്നും ലഭിച്ചത്.
സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളുമുള്ള ചിത്രം സ്‌റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നത്. ഇമ്പരാജ് ഐ.പി.എസ്. എന്ന പോലീസ് ഓഫീസർ കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം, ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമാക്കിയാണ് സൂര്യ എത്തുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. സുഷിൻ ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് 'സീൻ'. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.
ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സഹനിർമാതാവ് ജയശ്രീ ദാമോദരൻ. സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം നേടിയത്.
ALSO READ | നസ്ലിൻ എവിടെ?; 'സീനി'ൽ സൂര്യയ്ക്ക് വില്ലനാണോ?; ടീസറിന് പിന്നാലെ ചർച്ച
സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: അശ്വിനി കാലെ, ആക്ഷൻ ഡയറക്ടർ: ചേതൻ ഡി'സൂസ, ആർട്ട് ഡയറക്ടർ: എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈനർ: മഷർ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യർ, തമിഴ് സംഭാഷണങ്ങൾ: ഡേവിഡ് സെൽവം, കോ- ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം.പി. സെന്തിൽ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ: സുഷ്മ കൃഷ്ണമൂർത്തി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: കെ. ശ്രീധർ രാജ്, സ്റ്റിൽസ്: രോഹിത് കെ. സുരേഷ്, കാസ്റ്റിങ് ഡയറക്ടർ: ഷിഫ്‌ന ബബിൻ പാക്കർ, വി.എഫ്.എക്‌സ്: ഹരിഹരസുതൻ, കളറിസ്റ്റ്: രംഗ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: നവീൻ നഞ്ജുണ്ടൻ, പി.ആർ.ഒ: ശബരി.
Content Highlights: Suriya's upcoming movie 'Scene', directed by Jithu Madhavan, is scheduled for a worldwide release on November 6 for Deepavali. Sree Gokulam Movies, led by Gokulam Gopalan, will distribute the action-comedy entertainer in Kerala alongside Dream Big Films. Produced by Jyotika and Suriya under Zagaram Studios and 2D Entertainment, the film features Nazriya Nazim and Naslen in prominent roles. Suriya portrays a police officer named Imparaj IPS in the film, marking Jithu Madhavan's Tamil directorial debut. Acclaimed composer Sushin Shyam makes his debut in Tamil cinema as the music director for this project.
Published: 02 Oct 2026, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented