സിനിമയുടെ വിജയത്തെ പ്രശംസിച്ച് സൂപ്പർ സ്റ്റാർ രജനികാന്തും രംഗത്തെത്തിയിരുന്നു.

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'കറുപ്പ്' ബോക്സ് ഓഫീസിൽ വൻകുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്ന് 300 കോടി രൂപ നേടിയതായാണ് റിപ്പോർട്ടുകൾ. ഈ വലിയ വിജയത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനായി ചിത്രത്തിലെ പ്രധാന അണിയറ പ്രവർത്തകർക്ക് ആഡംബര കാറുകൾ സമ്മാനമായി നൽകിയിരിക്കുകയാണ് സൂര്യ.
ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച മൂന്ന് പേർക്കാണ് സൂര്യ മഹീന്ദ്ര BE6 ബാറ്റ്മാൻ എഡിഷൻ (Mahindra BE6 Batman edition) കാറുകൾ സമ്മാനിച്ചത്. സംഗീത സംവിധായകൻ സായ് അഭ്യങ്കർ, ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു, എഡിറ്റർ ആർ. കലൈവാണൻ എന്നിവർക്കാണ് സൂര്യ ഈ സ്നേഹസമ്മാനം നൽകിയത്. ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഓരോ വാഹനവും. തങ്ങൾക്ക് ലഭിച്ച അപ്രതീക്ഷിത സമ്മാനത്തിന്റെ സന്തോഷം മൂവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
സായ് അഭ്യങ്കർ പുതിയ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സൂര്യയോടുള്ള സ്നേഹം അറിയിച്ചു.
"ഇതൊരു ദൈവാനുഗ്രഹമാണ്, സൂര്യ സാറിന് വലിയൊരു ഹൃദയമുണ്ട്" എന്നാണ് ജി.കെ. വിഷ്ണു എക്സിൽ കുറിച്ചത്.
എഡിറ്റർ കലൈവാണനും തന്റെ കുടുംബത്തോടൊപ്പം പുതിയ വാഹനത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് സൂര്യയ്ക്ക് നന്ദി പറഞ്ഞു.
നീതിന്യായ വ്യവസ്ഥയിലെ അഴിമതി തുടച്ചുനീക്കാൻ മനുഷ്യരൂപത്തിൽ എത്തുന്ന ഒരു കാവൽ ദൈവത്തിന്റെ കഥയാണ് 'കറുപ്പ്' പറയുന്നത്. കറുപ്പസാമി എന്ന അഭിഭാഷകനായാണ് സൂര്യ ഇതിൽ വേഷമിടുന്നത്. തൃഷ കൃഷ്ണൻ നായികയായും ആർജെ ബാലാജി വില്ലനായും എത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസും മുഖ്യവേഷത്തിലുണ്ട്. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ഈ ആക്ഷൻ എന്റർടെയ്‌നർ നിർമ്മിച്ചിരിക്കുന്നത്.
സിനിമയുടെ വിജയത്തെ പ്രശംസിച്ച് സൂപ്പർ സ്റ്റാർ രജനികാന്തും രംഗത്തെത്തിയിരുന്നു. സിനിമയുടെ എഡിറ്റിംഗ് വേളയിൽ ആത്മാർത്ഥമായി പ്രവർത്തിച്ച എഡിറ്റർ കലൈവാണനെയും, സംഗീതത്തിലൂടെ ചിത്രത്തിന് മികച്ച അനുഭവം നൽകിയ സായ് അഭയങ്കറെയും, രാപ്പകൽ അധ്വാനിച്ച ഛായാഗ്രഹണ ടീമിനെയും സൂര്യ നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രത്യേകം അഭിനന്ദിച്ചിരുന്നു.
Content Highlights: Riding high on the monumental global triumph of his latest fantasy-action blockbuster Karuppu, which recently crossed the historic ₹300-crore mark in its third week, superstar Suriya has won hearts with a massive gesture of gratitude. To honor the core creative forces behind the movie's explosive theatrical experience, Suriya has gifted brand-new, cutting-edge Mahindra BE6 electric SUVsto his lead technician trio.
Published: 01 Jun 2026, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented