
പ്രിയ പത്‌നി രാധികയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പിലൂടെ വനിതാദിനാശംസ നേർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിന് പിന്നിലും രാധികയുടെ സാന്നിധ്യമുണ്ടെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വീടിന്റെ ഹൃദയമിടിപ്പും തങ്ങളുടെ ലോകത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്ന നിശബ്ദശക്തിയുമാണ് രാധികയെന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചു.
'ജീവതാളം. ഓരോ നാഴികക്കല്ലിനും ഓരോ സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും പിന്നിൽ 'ഭാരതീയത'യുടെ യഥാർഥ ചൈതന്യമുൾക്കൊള്ളുന്ന ഒരു സ്ത്രീ സാന്നിധ്യമുണ്ട്. അവൾ വീടിന്റെ ഹൃദയമിടിപ്പും ഞങ്ങളുടെ ലോകത്തെ സന്തുലിതമായി നിലനിർത്തുന്ന നിശബ്ദശക്തിയുമാണ്. എന്റെ ജീവതാളത്തിന് പൂർണ്ണത നൽകുന്ന പ്രിയപ്പെട്ടവൾക്കും സ്‌നേഹവും കരുത്തുംകൊണ്ട് ഭാവി രൂപപ്പെടുത്തുന്ന ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ', സുരേഷ് ഗോപി കുറിച്ചു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപിയുടെ കുറിപ്പ്.
1990 ഫെബ്രുവരിയിലാണ് സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്നത്. പ്രശസ്ത നടിയായിരുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളാണ് രാധിക. വനിതാ ദിനത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീലക്ഷ്മയി ചേറ്റുപുഴയിലെ വീട്ടിലെത്തി സുരേഷ് ഗോപി അനുമോദിച്ചു.
Content Highlights: Suresh Gopi's emotional social media tribute to his wife Radhika. Recognition of Radhika's role in his life's successes and stability. Suresh Gopi's celebration of women's contribution to society
Published: 08 Mar 2026, 01:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented