ഇന്ത്യയും ന്യൂസീലൻഡും മികച്ച ടീമുകളായതിനാൽ ഫൈനൽ ഗംഭീരമാകും. ഇന്ത്യയുടെ കഴിഞ്ഞ കളികളിലെ പ്രകടനം വളരെ മികച്ചതാണ്. സംഞ്ജു സാംസൺ, ഇഷാൻ എന്നിവരടക്കമുള്ള താരങ്ങൾ ബാറ്റിങ്ങിൽ പ്രതീക്ഷയാണ്. ബൗളിങ്ങിൽ ബുംറയടക്കം മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ ഇന്ത്യയ്ക്കുണ്ട്. ഇത് ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് ഗുണമാവും. ഇന്ത്യൻ ടീമിന് വിജയാശംസകൾ.

To advertise here,

- സജ്‌ന സജീവൻ (ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം)

വിജയം നമ്മുടേതാകട്ടെ… ഒരായിരം പതാകകൾ വാനിലുയരട്ടെ...

ലോകകപ്പ് ഫൈനലിൽ കളിക്കുന്ന ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും. കഴിഞ്ഞ മത്സരങ്ങളിൽ മലയാളിതാരം സഞ്ജു സാംസണിന്റെ പ്രകടനം അതിഗംഭീരമായിരുന്നു. സഞ്ജുവും ടീം ഇന്ത്യയും കപ്പുയർത്തുന്നത് കാണാൻ കട്ടവെയ്റ്റിങ്. ഇന്ത്യൻ ടീമിന് വിജയാശംസകൾ

- കെ.പി. അനുശ്രീ (കേരള വനിതാ വോളി. ടീം ക്യാപ്റ്റൻ)

ഒരുലക്ഷത്തിലേറെ വരുന്ന കാണികളുടെ മുന്നിൽ നമ്മുടെ ടീം കപ്പുയർത്തുമ്പോഴുണ്ടാകുന്ന ആ വൈബ്... അത് വിവരിക്കാൻ വാക്കുകളുണ്ടാകില്ല... കപ്പ് നേടുന്ന മൊമെന്റിലുണ്ടാകുന്ന ശബ്ദത്തെക്കുറിച്ചാണ് ഞാനിപ്പോൾ ആലോചിക്കുന്നത്... നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2023 ഏകദിനലോകകപ്പിന്റെ ഫൈനലിൽ രോഹിത് ശർമയുടെയും വിരാട് കോലിയുടെയുമെല്ലാം കണ്ണീര് കണ്ടതാണ്. അതിനൊരു റിവഞ്ച് കൂടിയാകണം ഈ ഫൈനൽ പോരാട്ടം. ടീം ഇന്ത്യ ജയിക്കട്ടെ, ഒരായിരം ഇന്ത്യൻ പതാകകൾ വാനിലുയരട്ടെ

- ആൻസി സോജൻ (അന്താരാഷ്ട്ര ലോങ്ജമ്പ് താരം)