സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ റിലീസ് തീയതി പുറത്ത് വിട്ടു. നവംബർ 25-ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം.

നിഥിൻ രഞ്ജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടെയ്ൽ എൻഡ് എഴുതുന്നത് രഞ്ജി പണിക്കർ ആണ്. പത്മരാജ് രതീഷ്, രഞ്ജി പണിക്കർ, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ശർമ്മ, ബേബി പാർവതി, അമാൻ പണിക്കർ, കണ്ണൻ രാജൻ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ൽസൻ, ശാന്തകുമാരി, അഞ്ജലി നായർ, അംബിക മോഹൻ, അനിത നായർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. മൻസൂർ മുത്തൂട്ടിയാണ് എഡിറ്റിംഗ്. 

മേക്കപ്പ് പ്രദീപ് രംഗൻ, ആർട് ദിലീപ് നാഥ്, വസ്ത്രധാരണം നിസാർ റഹ്മത്ത്, ഫൈറ്റ് സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി, ഓഡിയോഗ്രഫി
രാജകൃഷ്ണൻ എം.  സൗണ്ട് ഡിസൈൻ അരുൺ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പാടിയൂർ. ചീഫ് അസോസിയേറ്റ് സനാൽ വി ദേവൻ, ശ്യാമന്തക് പ്രദീപ്, പ്രൊഡക്ഷൻസ് എക്‌സിക്യൂട്ടീവ് പൗലോസ് കുറുമട്ടം. സഹ സംവിധായകൻ രഞ്ജിത്ത് മോഹൻ

സ്റ്റിൽസ്  മോഹൻ സുരഭി, ഡിസൈൻ ഓൾഡ് മോങ്ക്, പി.ആർ.ഒ. എ.എസ് ദിനേശ്, ആതിര, ദിൽജിത്ത്, മഞ്ജു ഗോപിനാഥ്

content highlights : Suresh Gopi movie Kaval release date announced directed by Nithin Renji Panicker