സുരേഷ്‌ ഗോപിയുടെ കരിയറിലെ 250-ാമത്തെ ചിത്രത്തിലെ കിടിലൻ ചിത്രം പുറത്ത്. ' കടുവാക്കുന്നേല്‍ കുറുവാച്ചന്‍' എന്ന മാസ് കഥാപാത്രത്തിന്റെ ലുക്കാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ അന്ന് പുറത്ത് വിട്ടത്. 

To advertise here,

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഉടനെ പുറത്തിറക്കും. 

തെലുങ്ക് സംഗീത സംവിധായകൻ ഹര്‍ഷവര്‍ധന്‍ രാമേശ്വറാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. സിഐഐ, പാവാട തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷിബിന്‍.

നേരത്തെ നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചിത്രത്തിലും മാസ് റോളിലാണ് സുരേഷ് ​ഗോപി എത്തുന്നത്.ഇതിന് പുറമെ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും സുരേഷ് ​ഗോപിയാണ് നായകൻ.  

Content Highlights : Suresh gopi birthday, 250th Film New Look, Tomichan Mulakupadam