ന്യൂഡൽഹി: ടീസർ പ്രകോപനപരമെന്ന് നിരീക്ഷിച്ച് അന്നു കപൂറിന്റെ ബോളിവുഡ് ചിത്രം ‘ഹമാരാ ബാരാഹി’ന്റെ റിലീസ് തടഞ്ഞ് സുപ്രീംകോടതി.

To advertise here,

സിനിമയുടെ റിലീസ് സ്റ്റേചെയ്യാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് അസ്ഹർ ബാഷ തംബോലി നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. 

ടീസറിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും ഇത്രയേറെ പ്രകോപനപരമാണെങ്കിൽ സിനിമയിലെന്താകുമെന്നും സുപ്രീംകോടതി ചോദിച്ചു.

ഖുർആനിലെ വാക്യങ്ങൾ തെറ്റായ അർഥത്തിൽ ഉദ്ധരിച്ച്, മുസ്‍ലിം സ്ത്രീകൾക്ക് സമൂഹത്തിൽ വ്യക്തിയെന്നനിലയിൽ സ്വതന്ത്രമായ അവകാശമില്ലെന്ന് സ്ഥാപിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നാണ് ഹർജിക്കാരന്റെ പരാതി.