സണ്ണി വെയ്ൻ നായകനായെത്തുന്ന പുതിയ ചിത്രം അപ്പന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മജു ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.

അലൻസിയർ, അനന്യ, ഗ്രേസ് ആൻറണി, പോളി വത്സൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 

ടൈനി ഹാൻഡ്‍സ് പ്രൊഡക്ഷൻസിൻറെ ബാനറിനൊപ്പം സണ്ണിവെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്.

സംവിധായകനൊപ്പം ആർ ജയകുമാറും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് . ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പിള്ളി. എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം ഡോൺ വിൻസെൻറ്.

സാറാസ് ആണ് സണ്ണിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കുറുപ്പ്, പിടികിട്ടാപ്പുള്ളി, കുറ്റവും ശിക്ഷയും, വൃത്തം, ത്രയം തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ സണ്ണി ഭാ​ഗമാവുന്നുണ്ട്. 

‌content highlights : Sunny Wayne new movie Appan directed by Maju starring Alencier Ananya Grace Antony