
അലൻസിയർ മിന്നും പ്രകടനം കാഴ്ചവെച്ച ‘അപ്പൻ’ എന്ന സിനിമയിൽ വീട്ടുമുറ്റത്തുകൂടിയും റബ്ബർത്തോട്ടത്തിൽക്കൂടിയും ഓടിനടക്കുന്ന ആബേൽ എന്ന കുട്ടിയെ പ്രേക്ഷകർ മറക്കില്ല. അലൻസിയറിന്റെ അപ്പൻവേഷം പൊട്ടിത്തെറിക്കുകയും അലറുകയും ചെയ്യുമ്പോൾ ആബേൽ തന്റെ കുഞ്ഞു സൈക്കിളിൽ കയറിയും വളർത്തുനായയുടെ കൂടെ കളിച്ചും സജീവമാകുന്നത് കൗതുകക്കാഴ്ചയാണ്.
ബെംഗളൂരുവിലെ ഇലക്‌ട്രോണിക്സ് സിറ്റിയിലുള്ള ഐക്കൺ സ്‌കൂൾ ഓഫ് എക്സലൻസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഈ കുട്ടിത്താരം. ബെംഗളൂരു മലയാളികളായ അജേഷ് മോഹന്റെയും രശ്മിയുടെയും മകൻ. ആദ്യസിനിമയുടെ അനുഭവങ്ങളുമായി വെള്ളിത്തിരയിൽ ഇനിയും തിളങ്ങാൻ കാത്തിരിക്കുകയാണ്. അപ്പനുശേഷം ബദ്രു എന്ന ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
മജു സംവിധാനം ചെയ്ത ‘അപ്പനി’ൽ സണ്ണി വെയ്ൻ അവതരിപ്പിച്ച ഞൂഞ്ഞിന്റെയും അനന്യ അവതരിപ്പിച്ച റോസിയുടെയും മകനാണ് ആബേൽ. ആബേലിന് ശബ്ദം നൽകിയതും ദ്രുപദാണ്.
കഴിഞ്ഞവർഷത്തെ കോവിഡ് കാലത്താണ് ദ്രുപദിന് സിനിമയിലേക്ക് വഴി തെളിഞ്ഞത്. ചെറിയ അഭിനയ മുഹൂർത്തങ്ങൾ ഷൂട്ട് ചെയ്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോകളാണ് തുണയായത്. ഇത് കണ്ട് ‘അപ്പ’ന്റെ അണിയറ പ്രവർത്തകർ ഓഡിഷനു വിളിച്ചു. ഇഷ്ടപ്പെട്ടതോടെ ദ്രുപദ് ആബേലായി മാറി. തൊടുപുഴയിൽ 50 ദിവസം നീണ്ട ഷൂട്ടിങ്ങായിരുന്നു.
തൊടുപുഴ സ്വദേശിയായ അജേഷ് മോഹൻ ബെംഗളൂരു ഗ്രാസ്‌കോ സൊലൂഷനിൽ ഡിസൈനറാണ്. കൊച്ചി സ്വദേശിയായ അമ്മ രശ്മി കണ്ടന്റ് റൈറ്ററാണ്. ഇലക്ട്രോണിക്സ് സിറ്റിയിലെ സെലിബ്രിറ്റി ലേ ഔട്ടിലാണ് താമസം.
Content Highlights: appan movie child artist drupadh krishna, alencier le lopez, sunny wayne, appan movie
Published: 22 Dec 2022, 06:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented