അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, അജയ് ദേവ്ഗൺ തുടങ്ങിയ പ്രമുഖ താരങ്ങൾ നിരന്തരം ഇത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ എന്തുകൊണ്ടാണ് താൻ അതിൽ ഇല്ലാത്തത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

പാൻമസാല, ഗുട്ഖ പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സണ്ണി ഡിയോൾ. തനിക്ക് വിശ്വാസമില്ലാത്ത കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ പിന്തുണയ്ക്കാത്ത ഉത്പന്നങ്ങൾ പ്രചരിപ്പിക്കാൻ മനസ്സാക്ഷി അനുവദിക്കാത്തതിനാലാണ് ഇത്തരം ഓഫറുകൾ നിരസിച്ചതെന്നും നടൻ വ്യക്തമാക്കി. ശുഭങ്കർ മിശ്രയുമായുള്ള ഒരു പോഡ്‌കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പാൻ മസാല പരസ്യങ്ങൾ താൻ ഒരിക്കലും ചെയ്യില്ലെന്ന് സണ്ണി ഡിയോൾ പറഞ്ഞു. അത്തരം വലിയ ഓഫറുകൾ വരാറുണ്ടെങ്കിലും താൻ അവ നിരസിക്കുകയാണെന്നും 68-കാരനായ അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്നത് നല്ലൊരു കാര്യമായി താൻ കരുതുന്നില്ല. തന്റെ മനസ്സാക്ഷിക്ക് യോജിക്കാത്ത പല കാര്യങ്ങളും താൻ ചെയ്യാറില്ലെന്നും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, അജയ് ദേവ്ഗൺ തുടങ്ങിയ പ്രമുഖ താരങ്ങൾ നിരന്തരം ഇത്തരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ എന്തുകൊണ്ടാണ് താൻ അതിൽ ഇല്ലാത്തത് എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. "ഞാൻ ഇന്ത്യയേയും രാജ്യത്തിന്റെ തനതായ രീതികളേയും പ്രതിനിധീകരിക്കുമ്പോൾ, എങ്ങനെയോ പരസ്യങ്ങൾ എന്റെ അടുക്കൽ എത്തുന്നില്ല. എന്തുകൊണ്ടാണ് അവ എന്റെ അടുക്കൽ വരാത്തതെന്ന് എനിക്ക് യാതൊരു ധാരണയുമില്ല. മുൻപ് സിനിമകൾ വരാത്തതുപോലെ, പരസ്യങ്ങളുടെ കാര്യത്തിലും എനിക്കത് അറിയില്ല," സണ്ണി ഡിയോൾ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സണ്ണിയുടെ ഈ പ്രതികരണം വരുന്നത്. വിമൽ ഏലൈച്ചി എന്ന ഉത്പന്നത്തിന്റെ പരസ്യത്തിൽ അഭിനയിച്ചതിനാണ് ഇവർക്കെതിരെ നടപടി. ഇത് സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള 'വിമൽ പാൻ മസാല'യുടെ പരോക്ഷമായ (സറോഗേറ്റ്) പരസ്യമാണെന്നാണ് എഫ്.ഡി.എ.യുടെ കണ്ടെത്തൽ. പാൻ മസാലയുടെയും പുകയിലയുടെയും പരോക്ഷ പ്രചാരണങ്ങൾ തടയുന്നതിനുള്ള കർശനമായ നടപടികളുടെ ഭാഗമായാണ് എഫ്.ഡി.എ. ഈ നോട്ടീസ് അയച്ചത്.
അതേസമയം, അഭിനയരംഗത്ത് സണ്ണി ഡിയോൾ സജീവമായി തുടരുകയാണ്. പ്രീതി സിന്റ, ശബാന ആസ്മി, കരൺ ഡിയോൾ, അലി ഫസൽ എന്നിവർക്കൊപ്പം അഭിനയിച്ച ബത്വാര 1947 എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ വേഷമിട്ടിരിക്കുന്നത്. ഇതിനുപുറമേ, നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രാമായണ എന്ന ചിത്രത്തിൽ ഹനുമാന്റെ വേഷത്തിലും സണ്ണി ഡിയോൾ പ്രേക്ഷകർക്ക് മുന്നിലെത്തും.
Content Highlights: Actor Sunny Deol firmly revealed that he will never endorse pan masala or gutkha products because his inner conscience does not allow him to promote items he does not personally believe in.
Published: 16 Aug 2026, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented