നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ വീട്ടിലെത്തി മുൻകാല നടി സുചിത്ര. സഹോദരനും സംവിധായകനുമായ ദീപു കരുണാകരനൊപ്പമാണ് അവർ സുരേഷ് ഗോപിയെ സന്ദർശിച്ചത്. ഹൃദയ സ്പർശിയായ കുറിപ്പും സുചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
"സുരേഷേട്ടനെ കണ്ടുമുട്ടിയത് .. ഗൃഹാതുരത്വം, ആരാധന, വിസ്മയം എന്നിവയുടെ ആഴത്തിലുള്ള സമ്മിശ്രമായ വികാരങ്ങളുടെ വേലിയേറ്റമാണിപ്പോൾ. ഈ കൂടിക്കാഴ്ച ഭൂതകാലത്തിൽ നിന്നുള്ള ഓർമ്മകൾ ഉണർത്തി. സ്വന്തം കഴിവുകൾ എങ്ങനെ അവർക്ക് നേതൃസ്ഥാനത്തേക്ക് എത്താനുള്ള വഴിയൊരുക്കിയെന്ന് കാണുകയും ചെയ്തു. വീണ്ടും ഒത്തുചേരുന്ന നിമിഷം മാത്രമായിരുന്നില്ല ഇത്. മറിച്ച് പ്രധാനപ്പെട്ട സ്ഥാനത്തേക്ക് അവരെത്തിപ്പെട്ടതിന് വഴിയൊരുക്കിയ അവരുടെ തിരഞ്ഞെടുപ്പുകളിൽ നിന്നും പരിണാമത്തിൽ നിന്നും പഠിക്കാനുള്ള അവസരം കൂടിയായിരുന്നു. സുരേഷേട്ടാ, രാധി ചേച്ചി ... നിങ്ങളെ ബഹുമാനിക്കുന്നു." സുചിത്ര എഴുതി.
സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം നടൻ ലാലു അലക്സിനേയും സുചിത്ര സന്ദർശിച്ചു. 25 വർഷങ്ങൾക്കുശേഷമാണ് ഇരുവരും കണ്ടുമുട്ടുന്നത്.
സുരേഷ് ഗോപിയുടെ ഭാര്യയും ഗായികയുമായ രാധികയുടെ ജൂനിയറായിരുന്നു കോളജിൽ സുചിത്ര. ഇരുകുടുംബങ്ങളും തമ്മിൽ ദീർഘകാലത്തെ പരിചയമുണ്ട്. നിലവിൽ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് സുചിത്ര. അവധി ആഘോഷിക്കാനാണ് താരം കേരളത്തിൽ എത്താറുള്ളത്. എങ്കിലും സിനിമാരംഗത്തെ സുഹൃത്തുക്കളുമായി നിരന്തരം ബന്ധം പുലർത്താറുണ്ട് അവർ.
Content Highlights: Former actress Suchitra`s heartwarming visit to Union Minister Suresh Gopi`s home
Published: 04 Jan 2025, 06:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented