മുക്കം: സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ട് നടക്കുന്ന സി.പി.എം.  വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി മുക്കം ലോക്കൽ കുടുംബസംഗമം നടത്തി. മാമ്പറ്റ കാർത്തിക കല്യാണമണ്ഡപത്തിൽ നടന്ന കുടുംബസംഗമം സംസ്ഥാന കമ്മിറ്റിയംഗം പി. മോഹനൻ ഉദ്ഘാടനംചെയ്തു. കെ.ടി. ശ്രീധരൻ അധ്യക്ഷനായി. 

To advertise here,

ആദ്യകാല പാർട്ടി പ്രവർത്തകരെയും കലാ-സാഹിത്യ-വിദ്യാഭ്യാസ മേഖലയിൽ മികവുതെളിയിച്ചവരെയും ആദരിച്ചു. ജില്ലാകമ്മിറ്റിയംഗങ്ങളായ വി.കെ. വിനോദ്, ലിന്റോ ജോസഫ്, നഗരസഭാ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, കെ.ടി. ബിനു, എൻ.ബി. വിജയകുമാർ, ജാഫർ ഷെരീഫ്, ലോക്കൽ സെക്രട്ടറി പി.ടി. ബാബു എന്നിവർ സംസാരിച്ചു.