ന്യൂഡല്‍ഹി: സ്റ്റാര്‍ & ഡിസ്നി ഇന്ത്യ കണ്ട്രി ഹെഡ് കെ. മാധവനെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി.എഫ് )പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം.
നിലവില്‍ വിനോദം, കായികം, പ്രാദേശിക ചാനലുകള്‍, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാര്‍ & ഡിസ്നി ഇന്ത്യയുടെ ടെലിവിഷന്‍ ബിസിനസ്സിന് കെ. മാധവന് മേല്‍നോട്ടം വഹിക്കുന്നുണ്ട്.
ഇന്ത്യയിലെയും ഇന്ത്യയില്‍ നിന്നും പുറത്തേക്കുമുള്ള ടെലിവിഷന്‍ സംപ്രേക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിച്ചതാണ് ഐ.ബി.എഫ്. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നിലനിര്‍ത്തികൊണ്ട് അംഗങ്ങള്‍ക്ക് പൊതുവായ ലക്ഷ്യത്തില്‍ സമവായതോടെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണ് ഐബിഎഫിന്റെ ലക്ഷ്യം.
Published: 25 Sept 2020, 06:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented