ഇന്ത്യ വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ കൃത്രിമോപഗ്രഹമാണ് സിഎംഎസ്-03. അത് വിക്ഷേപിക്കാന്‍ ഉപയോഗിച്ചതാകട്ടെ ബാഹുബലി എന്ന് പേരിട്ടിരിക്കുന്ന എല്‍വിഎം-3 റോക്കറ്റാണ്. പ്രഭാസ് നായകനായ ബാഹുബലി എന്ന പാന്‍ ഇന്ത്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകനും അണിയറപ്രവര്‍ത്തകരും ഈ വിക്ഷേപണം ആഘോഷമാക്കുകയാണ്.
എല്‍വിഎം3-എം5 വിക്ഷേപണത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന് എസ്എസ് രാജമൗലി ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനമറിയിച്ചു.
ഭാരമേറിയ വിവരവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 യുടെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒയെ അഭിനന്ദിക്കുന്നു. ബഹിരാകാശ പര്യവേഷണത്തില്‍ നമ്മുടെ സാങ്കേതിക ശക്തിയും സ്വാശ്രയത്വവും പ്രകടിപ്പിക്കുന്ന ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷം!' എന്ന് അദ്ദേഹം എഴുതി.
ഭാരവും ശക്തിയും കാരണം, ഈ റോക്കറ്റിന് ബാഹുബലി എന്ന് സ്നേഹപൂര്‍വം പേരിട്ടതില്‍ ഞങ്ങളുടെ മുഴുവന്‍ ബാഹുബലി ടീമും സന്തോഷിക്കുന്നു. അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ശരിക്കുമൊരു ബഹുമതിയാണ്. അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ഹൃദയങ്ങള്‍ കീഴടക്കുന്നത് തൊട്ട് ഇപ്പോള്‍ ആകാശം കീഴടക്കുന്നത് വരെ, ബാഹുബലി ആവേശത്തിന് അതിരുകളില്ല ! വിക്ഷേപണ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട് ബാഹുബലി ടീം എക്സില്‍ കുറിച്ചു.
ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ്-7ആര് അഥവാ സിഎംഎസ് -03. 4410 കിലോഗ്രാം ആണ് ഇതിന്റെ ഭാരം. ജിസാറ്റ്-7 ന് പകരമായാണ് ഈ ഉപഗ്രഹം ഒരുക്കിയിരിക്കുന്നത്. ജിയോ സിങ്കണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ വിന്യസിച്ചിരിക്കുന്ന ഉപഗ്രഹം നാവികസേനയുടെ ആശയവിനിമയ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.
ബാഹുബലി: ദി എപ്പിക് പ്രദര്‍ശനം തുടരുന്നു
ബാഹുബലി: ദി എപ്പിക് പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഒരു ബഹുമതിയെന്നോണ് തങ്ങളുടെ ശക്തിയേറിയ ബഹിരാകാശ റോക്കറ്റിന് ഐഎസ്ആര്‍ഒ ബാഹുബലി എന്ന് പേരിട്ടിരിക്കുന്നത്. ബാഹുബലി എന്ന ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരുക്കിയതാണ് 3 മണിക്കൂര്‍ 44 മിനിറ്റ് ദൈര്‍ഘ്യമുള്ള ബാഹുബലി: ദി എപ്പിക്.
Content Highlights: SS Rajamouli and 'Baahubali' team celebrate ISRO naming the LVM3 rocket 'Bahubali' following the successful launch of the heavy CMS-03 satellite.
Published: 03 Nov 2025, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented