ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി ശ്രീലത നമ്പൂതിരി. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് ബുദ്ധിമുണ്ട് ഉണ്ടെന്നും തനിക്ക് അത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ശ്രീലത പറഞ്ഞു.
സിനിമ മേഖലയ്ക്ക് വലിയ പബ്ലിസിറ്റിയാണ്. സിനിമാക്കാരെക്കുറിച്ച് ആരെന്ത് പറഞ്ഞാലും കേള്‍ക്കാന്‍ ആളുകളുണ്ടാകും. പ്രശ്‌നങ്ങള്‍ ഇല്ലാത്ത മേഖലകളില്ല. പക്ഷേ ആരും പുറത്ത് പറയില്ല. എനിക്ക് വ്യക്തിപരമായ അനുഭവമില്ല.
''ഞാന്‍ വരുന്ന സമയത്ത് ഒരുപാട് സിനിമകള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ എണ്ണം കുറവായിരുന്നു. അന്ന് കതകില്‍ തട്ട് ഇല്ലായിരുന്നു, ഇന്ന് ഒരുപാട് പെണ്‍കുട്ടികളാണ് സിനിമയില്‍. അഭിനയിക്കാനുള്ള അവസരം കിട്ടുന്നുണ്ടാകുന്നില്ല. ഈ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ക്ക് ധൈര്യമില്ല. പെട്ടെന്ന് പ്രശസ്ത ആവാനാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ സിനിമയിലേക്ക് വരുന്നത്. ഇപ്പോള്‍ പുറത്തിറങ്ങുന്ന സിനിമയില്‍ സ്ത്രീകള്‍ ഇല്ലല്ലോ. സ്ത്രീകള്‍ വേണ്ട എന്നാണ്. മാത്രവുമല്ല അച്ഛനും അമ്മയും ഒന്നുമില്ല പുതിയ സിനിമകളില്‍.
എല്ലാവരും പറയുന്ന പവര്‍ ഗ്രൂപ്പ് ഞാന്‍ കണ്ടിട്ടില്ല. ഒപ്പം ഉണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകയ്ക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഒരു രാത്രി മുഴുവന്‍ അവരും അമ്മയും കഴിഞ്ഞത് തന്റെ മുറിയിലാണ്. പക്ഷേ പരാതിപ്പെടാന്‍ തയ്യാറാകുന്നില്ല. കമ്മീഷന്‍ വന്നശേഷമല്ലേ എന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് എല്ലാരും പുറത്തുവരുന്നത്. ബംഗാളി നടി ഇത്രയും വര്‍ഷം എവിടെയായിരുന്നു (രഞ്ജിത്തിനെതിരേ ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര). കമ്മീഷന്‍ വന്നതിന് ശേഷമല്ലേ പീഡിപ്പിച്ചു എന്ന് പറഞ്ഞ് എല്ലാവരും രംഗത്ത് വരാന്‍ തുടങ്ങിയത്. ദുരനുഭവം നേരിട്ടവര്‍ തെളിവ് സഹിതം ധൈര്യമായി മുന്നോട്ട് വരണം. ദുരനുഭവം ഉണ്ടായാല്‍ സിനിമയില്‍ കടിച്ചു തൂങ്ങരുത്, മറ്റ് തൊഴില്‍ തേടി പോകണം'', ശ്രീലത പറഞ്ഞു.
രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: sreelatha namboothiri actress on hema committee report, sexual; abuse allegations
Published: 24 Aug 2024, 05:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented