ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു. അര്‍ജുന്‍ ശേഖര്‍ ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു.

To advertise here,

സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിവാഹക്ഷണക്കത്ത് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ഫെബ്രുവരി 19,20 തീയതികളില്‍ ഗുരുവായൂരില്‍ വച്ചാണ് തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുക. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് താലികെട്ട്. 

നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്‌സ്മാഷ് ചെയ്തും അമ്മ താരയും സജീവമാണ്.

sowbhagya venkitesh

Content Highlights : sowbhagya venkitesh arjun sekhar wedding at guruvayursowbhagya venkitesh arjun sekhar wedding at guruvayur