സൂര്യചിത്ര സിനിമാ ഡയറക്ടറിയുടെ 12-ാം ലക്കം പുറത്തിറങ്ങി. പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയാണ് ഡയറക്ടറിയുടെ എഡിറ്റർ. കഴിഞ്ഞ 25 വർഷത്തോളമായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചുവരുന്നുണ്ട് ഷാജി പട്ടിക്കര.

To advertise here,

മലയാള സിനിമാരം​ഗത്തെ സൂപ്പർ താരങ്ങൾ മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെയുള്ളവരുടെ ഫോൺനമ്പറുകളാണ് ഡയറക്ടറിയിലുള്ളത്. ഒപ്പം കേരളത്തിലെ മുഴുവൻ തിയേറ്ററുകളുടേയും ചാനലുകളുടേയും റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, ​ഗസ്റ്റ് ഹൗസുകൾ, റെസ്റ്റ് ഹൗസുകൾ എന്നിവയുടേയും ഫോൺനമ്പറുകൾ ഡയറക്ടറിയിൽ അടങ്ങിയിരിക്കുന്നു.

296 പേജുകളുള്ള പുസ്തകത്തിന് 400 രൂപയാണ് വില.