തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം 'മണ്ടാടി'യുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്. ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ നാലിനാണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായാണ് ശ്രീ ഗോകുലം മൂവീസ് എത്തിക്കുക. 'സെൽഫി'ക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ഒരുക്കുന്ന ചിത്രമാണ് 'മണ്ടാടി'. ആർ.എസ്. ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ.
അടുത്തിടെ ചിത്രത്തിലെ ഒരു പ്രൊമോ ഗാനം പുറത്തുവരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ സ്‌റ്റൈലിഷ് ആയി ഒരുക്കിയ ഗാനത്തിലൂടെ, അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ആക്ഷൻ മൂഡും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. തീരദേശപശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ-ഡ്രാമയായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്‌നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.
സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്‌മണ്യം എന്നിവർ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.
ബാനർ: ആർ.എസ്. ഇൻഫോടെയ്ൻമെന്റ്, രചന, സംവിധാനം: മതിമാരൻ പുകഴേന്തി, സംഗീത സംവിധായകൻ: ജി.വി. പ്രകാശ് കുമാർ, നിർമാതാവ്: എൽറെഡ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: വെട്രിമാരൻ, സഹനിർമാതാവ്: വി. മണികണ്ഠൻ, ഛായാഗ്രാഹണം: എസ്.ആർ. കതിർ, എഡിറ്റർ: പ്രദീപ് ഇ. രാഘവ്, പ്രൊഡക്ഷൻ ഡിസൈനർ: ഡി.ആർ.കെ. കിരൺ, സ്റ്റണ്ട് ഡയറക്ടർമാർ: പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ: പ്രതാപ്, വി.എഫ്.എക്‌സ്. ഹെഡ്: ആർ. ഹരിഹര സുതൻ, വരികൾ: പാ. വിജയ്, ജയശ്രീ മതിമാരൻ, വഹീസൻ രസയ്യ, സഹ- രചയിതാവ്: അമീർ ജമാൽ ഖാൻ
അഡീഷണൽ തിരക്കഥ: ആർ. മോഹനവാസന്തൻ, തിരൾ ശങ്കർ, കോസ്റ്റ്യൂം ഡിസൈനർ: ദിനേശ് മനോഹരൻ, നൃത്തസംവിധായകൻ: അസർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി. മഹേഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: എസ്.പി. ചൊക്കലിംഗം, സ്റ്റിൽസ്: ജി. ആനന്ദ് കുമാർ, ഡി.ഐ: ഇൻഫിനിറ്റി മീഡിയ, കളറിസ്റ്റ്: ശ്രീനാഥ്, ബി. മേക്കപ്പ്: എൻ. ശക്തിവൽ, സ്‌പെഷ്യൽ മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: നാഗു, പബ്ലിസിറ്റി ഡിസൈൻ: എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബുഷൻ പാർട്ണർ: ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Sree Gokulam Movies secures Kerala distribution rights for the film Mandadi. Global release confirmed for September 4th. Directed by Mathimaran Pugazhendhi, starring Soori and Mahima Nambiar. Action-drama set against a coastal backdrop featuring unique local sports. Music composed by National Award winner G.V. Prakash Kumar
Published: 04 Aug 2026, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented