
മയക്കുമരുന്നു കേസില്‍ ആര്യന് ഖാന് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി സോമി അലി. ആര്യനെ വെറുതെ വിടണമെന്നും മയക്കുമരുന്നു ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സോമി അലി കുറിച്ചു.
സോമി അലിയുടെ കുറിപ്പ്
ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചു നോക്കാത്തത്. ഈ കുട്ടിയെ വീട്ടില്‍ പോകാന്‍ അനുവദിക്കൂ. മയക്കുമരുന്നും സമാനമായി ലൈംഗികത്തൊഴിലും ഒരിക്കലും ഇവിടെ നിന്നു പോവുകയില്ല. അതിനാല്‍ ഇവയെ നിയമപരമായി വിലക്കാതിരിക്കൂ. ആരും പുണ്യാളന്മാരല്ല. എനിക്ക് 15 വയസ്സുപ്രായമുള്ളപ്പോള്‍ ഞാന്‍ കഞ്ചാവ് വലിച്ചിട്ടുണ്ട്. ആന്തോളന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ ഭാരതിയ്ക്കൊപ്പം വീണ്ടും. എനിക്കതില്‍ കുറ്റബോധമില്ല,
നിയമസംവിധാനങ്ങള്‍ കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും പിടികൂടാന്‍ ഉത്സാഹം കാണിക്കണം. 1971 മുതല്‍ അമേരിക്ക മയക്കുമരുന്നിനെതിരേ പോരാട്ടം നടത്തുകയാണ്. എന്നിട്ടും ഇന്നും മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അത് ലഭ്യമാണ്. എന്റെ ഹൃദയം ഷാരൂഖ് ഖാനും ഗൗരിക്കുമൊപ്പമാണ്. ആര്യന്, നീ തെറ്റൊന്നും ചെയ്തിട്ടില്ല. നിനക്ക് നീതി ലഭിക്കും- സോമി അലി കുറിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു ആഡംബര കപ്പലില്‍ നിന്നും ആര്യന് ഖാന് ഉള്‍പ്പെടെ എട്ടുപേര്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
Content Highlights: Somy Ali actor supports Aryan Khan asks decriminalize drugs
Published: 08 Oct 2021, 04:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented