പാട്ടും നൃത്തവുമായി സിനിമ പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ ഡാന്‍സ് പാര്‍ട്ടി വരുന്നു. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിച്ച് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ മുന്‍നിര സംവിധായകരായ 25 പേര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടത്. 

To advertise here,

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, സാജു നവോദയ, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സോഹന്‍ സീനുലാലാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. 

ഛായാഗ്രഹണം ബിനു കുര്യന്‍, ബിജി പാല്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സന്തോഷ് വര്‍മ്മയാണ് ഗാന രചന. എഡിറ്റിംഗ് വി. സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ജോസ്, പ്രൊജക്ട് ഡിസൈനര്‍ മധു തമ്മനം, ആര്‍ട്ട് അജി കുറ്റിയാനി, കോ ഡയറക്ടര്‍ പ്രകാശ് കെ. മധു, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ ഡാന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഷഫീഖ്, പിആര്‍ഒ എ.എസ്. ദിനേശ്, സ്റ്റില്‍സ് നിദാദ് കെ.എന്‍, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സുനില്‍ പി.എസ്, പി.ആര്‍. അന്റ് മാര്‍ക്കറ്റിംഗ് കണ്‍ടന്റ് ഫാക്ടറി മീഡിയ.