
ഗായകൻ കുമാർ സാനുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഗായകന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ലഭിക്കാൻ എല്ലാവരും പ്രാർഥിക്കണമെന്നും കുറിപ്പിൽ പറയുന്നു.. വിദേശത്തുള്ള ഭാര്യയെയും മക്കളെയും കാണാൻ പോകാൻ തയ്യാറെടുക്കവേയാണ് സാനുവിന് രോഗം സ്ഥിരീകരിക്കുന്നത്.
രോഗം ഭേദമായാൽ നവംബർ എട്ടോടെ സാനു വിദേശത്തേക്ക് പോകുമെന്നും ഇല്ലെങ്കിൽ താനും മക്കളും മുംബൈയിലേക്കെത്തുമെന്നും അദ്ദേഹത്തെ പരിചരിച്ച് ഒപ്പം നിൽക്കുമെന്നും കുമാർ സാനുവിന്റെ ഭാര്യ സലോനി പറഞ്ഞു.
നിലവിൽ നിർബന്ധിത ക്വാറന്റൈനിലാണ് സാനു. ഗായകന്റെ വസതി കോർപ്പറേഷൻ സീൽ ചെയ്തിരിക്കുകയാണ്.
Content Highlights :Singer Kumar Sanu tests positive for Covid-19
Published: 16 Oct 2020, 11:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented