
കൊറോണ ബാധയിൽ നിന്ന് വിമുക്തയായ ഗായിക കനിക കപൂറിനെ ലക്നൗ പൊലീസ് ചോദ്യം ചെയ്യും. ആശുപത്രിയിൽ നിന്ന് കനിക നേരേ വീട്ടിലേക്കാണ് പോയത്. 14 ദിവസത്തെ സമ്പർക്കവിലക്കിന് ശേഷമായിരിക്കും കനികയെ ചോദ്യം ചെയ്യുക. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആറാമത്തെ പരിശോധനയിലാണ് കനികയുടെ ഫലം നെഗറ്റീവായത്.
ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269, 270 പ്രകാരമാണ് കനികയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് കേസ്.
മാര്‍ച്ച് 20നാണ് കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചത്. ലണ്ടനിൽ നിന്നെത്തിയ കനിക മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തു. ഗായികയുടെ പിതാവിന്റെ മൊഴി പ്രകാരം ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത്. തുടര്‍ന്ന് ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്നൗ ജില്ലാ മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു.
ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലിലായിരുന്നുവെന്നും തുടര്‍ന്ന് പോലീസ് കണ്ടെത്തി.
269 പ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യാം.
Content Highlights: singer Kanika Kapoor charged with IPC Sections 269 and 270, Covid 19, corona outbreak
Published: 09 Apr 2020, 07:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented