
മെഡിക്കൽ ക്രൈം ത്രില്ലർ ജോണറിൽ സിജു വിൽസണെ നായകനാക്കി നവാഗതനായ അഭിലാഷ് ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡോസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, റാന്നി, വടശ്ശേരിക്കര ഭാഗങ്ങളിലായി പൂർത്തിയായി. വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. എസിനാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രേക്ഷകനെ പൂർണ്ണമായും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയാണ് സംവിധായകൻ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്. ജഗദീഷ്, അശ്വിൻ കെ. കുമാർ, ദൃശ്യാ രഘുനാഥ്, കൃഷ്ണക്കുറുപ്പ്, റീത്താ ഫാത്തിമ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നു.
അങ്കിത് ത്രിവേദി, കുര്യൻ മാത്യു. ജോ ജോണി ചിറമ്മൽ, ( വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്വർക്ക്, നെൽസൺ പിക്ച്ചേർസ് ) എന്നിവരാണ് കോ - പ്രൊഡ്യൂസേഴ്സ്.
ഛായാഗ്രഹണം -വിഷ്ണുപ്രസാദ്. എഡിറ്റിംഗ് -ശ്യാം ശശിധരൻ. പ്രൊഡക്ഷൻ ഡിസൈൻ -അപ്പു മാരായി. മേക്കപ്പ് -പ്രണവ് വാസൻ. കോസ്റ്റ്യൂം ഡിസൈൻ- സുൽത്താനാ റസാഖ്. പ്രൊജക്റ്റ് ഡിസൈൻ -മനോജ് കുമാർ പാരിപ്പള്ളി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ. പ്രൊജക്റ്റ് കോഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാർ. കാസ്റ്റിംഗ് -സൂപ്പർ ഷിബു. ആക്ഷൻ -ഫീനിക്സ് പ്രഭു. സ്റ്റിൽസ് -നൗഷാദ്. മാർക്കറ്റിംഗ് ഹെഡ് -കണ്ടൻ്റ് ഫാക്ടറി, ആൻ്റണി വർഗീസ്. ഡിസൈൻ -യെല്ലോ ടൂത്ത്. പ്രൊഡക്ഷൻ മാനേജർ - ജോബി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ജിബി കണ്ടഞ്ചേരി. പ്രൊഡക്ഷൻ കൺട്രോളർ -പ്രസാദ് നമ്പ്യാങ്കാവ്. പിആർഒ -വാഴൂർ ജോസ്
Content Highlights: Siju Wilson starrer medical crime thriller `Dose` has completed its shooting in Ranni and Vadasserikkara. Directed by Abhilash R. Nair.
Published: 06 Oct 2025, 05:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented