
നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനുമുണ്ടായ അപകടവാർത്ത സങ്കടപ്പെടുത്തുന്നതാണെന്ന് ആസിഫ് അലി. ഷൈനിന്റെ കുടുംബത്തിന് ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
"ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും സംഭവിച്ച അപകടവാർത്ത ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മൾ ചിരിച്ചിട്ടുണ്ട്. ദേഷ്യംപിടിക്കാനും ഉപദേശിക്കാനും ശ്രമിച്ചിട്ടുണ്ട്. കുറ്റപ്പെടുത്തിയിട്ടുമുണ്ട്.
ഇനിയങ്ങോട്ട് ഷൈനിന് നമ്മളുടെ എല്ലാവരുടേയും പിന്തുണ ഏറെ ആവശ്യമുള്ള സമയമായിരിക്കും. സോഷ്യൽ മീഡിയയുടെ സ്വഭാവം എല്ലാവർക്കും അറിയുന്നതാണല്ലോ. എല്ലാവരുടെ പിന്തുണയും ആ കുടുംബത്തിന് മുന്നോട്ടുപോകാൻ ആവശ്യമാണ്. അവരെ ചേർത്തുപിടിക്കണം." ആസിഫ് അലിയുടെ വാക്കുകൾ.
കഴിഞ്ഞദിവസമാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ച് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സാർത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമുണ്ടായത്.
Content Highlights: Shine Tom Chacko's Family Involved in Tragic Accident; Asif Ali Expresses Condolences
Published: 07 Jun 2025, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented