പല വമ്പൻ ചിത്രങ്ങളോടും താൻ ‘നോ’ പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു

തിയേറ്ററുകളിൽ വമ്പൻ റിലീസായി പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തിൽ വീണ്ടും അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ശിൽപ്പാ ഷെട്ടി. മക്കളായ സമിഷയും വിയാനും തന്റെ സിനിമകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഇതുവരെ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടില്ല. അതിനാലാണ് വെള്ളിത്തിരയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു ശിൽപ്പാ ഷെട്ടി.
'എനിക്ക് ആവശ്യമായ കാര്യങ്ങളിൽ അധികം വിട്ടുവീഴ്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ ഇവിടെത്തന്നെയുണ്ട്. വളരെക്കാലമായി അഭിനയരംഗത്ത് തുടരുന്നു. എന്റെ മക്കൾ എന്നെ ഇതുവരെ വലിയ സ്‌ക്രീനിൽ കണ്ടിട്ടില്ല. അതുകൊണ്ടാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. സുഖീ എന്ന ചിത്രം 2023-ൽ എന്റെ മകൻ വലിയ സ്‌ക്രീനിൽ കണ്ടിട്ടുണ്ട്. എന്നാൽ അതൊരു പ്രിവ്യൂ തിയേറ്ററിൽ ആയിരുന്നു. പണ്ട് ചെയ്ത പോലുള്ള സിനിമ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.' -ശിൽപ്പാ ഷെട്ടി പറഞ്ഞു.
ചില സിനിമകളോട് താൻ 'നോ' പറഞ്ഞിട്ടുണ്ടെന്നും ശിൽപ്പ പറയുന്നു. 'ഞാൻ 'നോ' പറഞ്ഞ പല സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. അതിന്റെ കാരണങ്ങൾ തീർത്തും ന്യായമായിരുന്നു. അക്കൂട്ടത്തിൽ ചില വമ്പൻ ചിത്രങ്ങൾ പോലുമുണ്ടായിരുന്നു. അവയോട് പോലും ഞാൻ മുഖം തിരിച്ചു. അത് എനിക്കും നിർമാതാവിനും ഇടയിലുള്ള കാര്യമാണ്. അതേക്കുറിച്ച് ഞാനെന്തിന് പുറത്ത് പറയണം? എന്റെ തീരുമാനങ്ങളിൽ എനിക്ക് ഒട്ടും പശ്ചാത്താപമില്ല.' -താരം തുടർന്നു.
Content Highlights: Bollywood actress Shilpa Shetty revealed that her children, Viaan and Samisha, have only watched her work on digital platforms and have never experienced her on the big screen. This has inspired her desire to act in a major theatrical film release. She also shared that she has turned down several big-budget projects in the past without any regrets.
Published: 08 Jun 2026, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented