ആദ്യവിവാഹം വേർപ്പെടുത്താനുണ്ടായ കാരണം പറഞ്ഞ് നടി ഷെഫാലി ഷാ. സ്വയം ഇല്ലാതാക്കുമെന്ന തിരിച്ചറിവിലാണ് താൻ ആദ്യവിവാഹത്തിൽനിന്ന് ഇറങ്ങി നടന്നതെന്ന് നടി പറഞ്ഞു. എല്ലാവരേയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് തനിക്ക് ബോധ്യമായെന്നും നടി പറഞ്ഞു.
'ഡൽഹി ക്രൈം' എന്ന നെറ്റ്ഫ്‌ളിക്‌സ് പരമ്പരയിലൂടെ ശ്രദ്ധനേടിയ നടിയാണ് ഷെഫാലി ഷാ. 1994-ൽ നടൻ ഹർഷ് ഛയ്യയുമായി വിവാഹിതയായ ഷെഫാലി, 2000-ത്തിൽ വിവാഹമോചനം നേടി. പിന്നീട് അതേവർഷം സംവിധായകനും നിർമാതാവുമായ വിപുൽ ഷായുമായി വിവാഹിതയായി.
തനിക്ക് താൻ തന്നെ ധാരാളമാണെന്ന് ആരും പറഞ്ഞുതന്നില്ലെന്ന് നടി പറഞ്ഞു. 'ജീവിതത്തിൽ പൂർണ്ണതനേടാൻ ഭർത്താവോ സുഹൃത്തോ സഹോദരനോ സഹോദരിയോ വേണമെന്ന് നിർബന്ധമില്ലെന്ന് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. നല്ല ബന്ധങ്ങളുണ്ടെങ്കിൽ നല്ലതാണ്. ഇല്ലെങ്കിൽ അതൊരിക്കലും നിങ്ങളുടെ മൂല്യം നിർണയിക്കാൻ പോവുന്നില്ല. അത് എന്നോട് ആരും പറഞ്ഞില്ല'- നടി പറഞ്ഞു.
'ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിക്കുകയും അത് സ്വയം തിരിച്ചറിവ് നൽകുകയുംചെയ്യും. അത് നിർണായകമായൊരു ഘട്ടത്തിലെത്തിക്കും. അപ്പോഴാണ് തിരിച്ചറിവുണ്ടാവുക. അത് ചിലപ്പോൾ എന്നും സംഭവിക്കാം. എന്നാൽ, അത് തിരിച്ചറിയുകയും അതെന്നെ കൊണ്ടേ പോവൂ എന്ന് മനസിലാക്കുകയും ചെയ്യുന്ന ഒരു നിമിഷം വരും. ഇതുമായി മുന്നോട്ടുപോകാനാവില്ലെന്ന് തിരിച്ചറിയും. എന്നെ സംബന്ധിച്ച് ആ തിരിച്ചറിവ് ആദ്യ വിവാഹത്തിന് ശേഷമാണ് സംഭവിച്ചത്. സന്തോഷവും ആത്മവിശ്വാസവും നൽകാത്തതോ വിലമതിക്കപ്പെടുന്നു എന്ന് തോന്നിപ്പിക്കാത്തതോ ആയ ഒരു സാഹചര്യത്തിൽ നിലനിൽക്കാൻ കഴിയില്ല. അപ്പോഴാണ് ഞാൻ തനിച്ച് മാറി താമസിക്കാൻ തീരുമാനിച്ചത്'- വിവാഹമോചനത്തേക്കുറിച്ച് നടി പറഞ്ഞു.
'പ്രായം കൂടുന്തോറും നിങ്ങൾ കെയർലെസ് ആവും. എല്ലാവരേയും സന്തോഷിപ്പിക്കാനുള്ള ശ്രമം മടുക്കും. അപ്പോഴാണ് എനിക്ക് ബോധോദയമുണ്ടായത്, ഞാൻ ഒരു പിസയല്ലെന്നും എല്ലാവരേയും തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്നും മനസിലായത്'- അവർ കൂട്ടിച്ചേർത്തു.
Content Highlights: When Shefali Shah Walked Out Of Her First Marriage With Harsh Chhaya: "Realised That I Am Not Pizza"
Published: 07 Jan 2026, 08:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented